എന്റെ ശാലുവിന്... ജയിലില്‍ നിന്നൊരു പ്രണയ ലേഖനം, ശാലുവിനെ കരുതി കീഴടങ്ങിയ ശേഷം പോലീസാണ് മീശ വടിച്ചത്, ഉന്നതബന്ധമുള്ളവരെ പോലീസ് പിടികൂടുന്നില്ല
ഇതാ ഒരു പ്രണയലേഖനം. ജയിലില്‍ നിന്നും ജയിലിലേക്കയച്ച പ്രണയ ലേഖനം കൈരളി പീപ്പിള്‍ ചാനല്‍ പുറത്തുവിട്ടു. ജയിലില്‍ കഴിയുന്ന ബിജു രാധാകൃഷ്‌ണന്‍ ശാലുവിനയച്ച കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ശാലു മേനോനുമായി ബിജുവിനുള്ള അടുത്ത ബന്ധം വെളിവാക്കുന്ന പരാമര്‍ശങ്ങളും കത്തിലുണ്ട്. ശാലു അറസ്റ്റിലായപ്പോഴാണ് താന്‍ മാനസികമായി തകര്‍ന്നത്. താന്‍ കീഴടങ്ങിയതാണ്. പൊലീസ് തന്നെ അറസ്റ്റ് ചെയ്തെന്ന് പറയുന്നത് ശരിയല്ല. കീഴടങ്ങിയത് ശാലുവിന് വേണ്ടിയാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പൊലീസുകാരാണ് തന്റെ മീശ വടിച്ച് രൂപഭേദം വരുതിയത്. താന്‍ ആരെയും കൊന്നിട്ടില്ല. തന്നെ സാമ്പത്തികമായി തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. സരിതയുടെ മുന്‍ ഡ്രൈവര്‍ ശ്രീജിത്തിന്റെ സാമ്പത്തിക ശ്രോതസ് അന്വേഷിക്കണമെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
സോളാര്‍ ഇടപാടില്‍ ഉന്നത ബന്ധമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ബിജു രാധാകൃഷ്ണന്‍ പറയുന്നു. ജിക്കുമോനെയും സലിം രാജനെയും അറസ്റ്റ് ചെയ്യാത്തതെന്തെന്നും ബിജു ചോദിക്കുന്നു.
കെ ബി ഗണേഷ് കുമാറും സരിതയുമായുളള ബന്ധത്തെപ്പറ്റിയും മുന്‍ഭാര്യ മരിച്ച കേസില്‍ സരിതയുടെ അമ്മയെ ചോദ്യം ചെയ്യാത്തതിനെപ്പറ്റിയും കത്തില്‍ പറയുന്നു. ശാലുവിനെ പിന്തുടര്‍ന്ന് "സ്പെ പൊലീസ്" ഉണ്ടെന്നും ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ മെസേജ് വഴി അറിയിച്ചിരുന്നുവെന്നും ബിജു അവകാശപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha