മുഹറം ഇന്ന്... ലോകമെമ്പാടുമുള്ള മുസ്ലീം സമൂഹം സംബന്ധിച്ചിടത്തോളം, റംസാന്‍ കഴിഞ്ഞാല്‍ ഏറ്റവും വിശുദ്ധമായ രണ്ടാമത്തെ മാസമാണ് മുഹറം.... പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍
ലോകമെമ്പാടുമുള്ള മുസ്ലീം സമൂഹം സംബന്ധിച്ചിടത്തോളം, റംസാന്‍ കഴിഞ്ഞാല്‍ ഏറ്റവും വിശുദ്ധമായ രണ്ടാമത്തെ മാസമായാണ് മുഹറം കണക്കാക്കപ്പെടുന്നത്. ഇസ്ലാമിക കലണ്ടര്‍ അഥവാ ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമാണ് ഇത്.
ഒട്ടേറെ മഹത്വങ്ങളും സവിശേഷതകളും നിറഞ്ഞ് നില്‍ക്കുന്ന മുഹറം ഒരായിരം പ്രതീക്ഷകളുടെ നവ വര്‍ഷപുലരിയാണ് വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങള്‍ എങ്ങനെ ചിലവഴിച്ചു എന്നതിനെ കുറിച്ച് വിചിന്തനം നടത്തുകയും പുതുവര്‍ഷം എങ്ങനെ വിനിയോഗിക്കണമെന്നതിന്ന് ഒരു മാര്‍ഗരേഖ ഒരുക്കുകയും ചെയ്യേണ്ട സമയങ്ങളാണ് മുസ്ലിംങ്ങള്‍ക്ക് സമാകതമായിക്കൊണ്ടിരിക്കുന്നത്.
നീചമായ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും വെടിഞ്ഞ് തന്‍റെ റബ്ബിലേക്ക് മനസ്സ്തിരിച്ച് ജീവിതത്തെ ക്രമീകരിച്ചെടുക്കാനുള്ള ഒരു തുറന്ന അവസരമായി ഈ മാസത്തെ ഏറ്റെടുക്കാനാണ് നാഥന്‍ താല്‍പര്യപ്പെടുന്നത്.
മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കല്‍ മുസ്ലിങ്ങള്‍ക്ക് സുന്നത്താണ്. (സുന്നത്ത് എന്നാല്‍ നിര്‍ബന്ധമല്ല, ചെയ്യുന്നവര്‍ക്ക് പ്രതിഫലം ലഭിക്കുമെന്ന് വിശ്വാസം) ഇത്തവണ ഓഗസ്റ്റ് 19നാണ് മുഹറം 10.
ദൈവദൂതനായിരുന്ന പ്രവാചകന്‍ മുഹമ്മദ് നബി മുഹറം മാസത്തെ 'അല്ലാഹുവിന്റെ പുണ്യ മാസം' എന്നും ദൈവിക മാസം എന്നും വിളിച്ചതായാണ് വിശ്വാസം. നേരത്തെ സൂചിപ്പിച്ചതുപോലെ, ലോകത്തിന്റെ പല ഭാഗങ്ങളിലും ഹിജ്‌റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം പിറന്നത് ഓഗസ്റ്റ് 10നാണ്. എന്നാല്‍ ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ച് ചിലയിടങ്ങളില്‍ ഓഗസ്റ്റ് 11 ആയിരുന്നു മുഹറം ഒന്ന്.
മക്കയില്‍ നിന്നും മദീനയിലേക്കുള്ള മുഹമ്മദ് നബിയുടെ പാലായനത്തെ അഥവാ 'ഹിജ്‌റ'യെ അടയാളപ്പെടുത്തുന്ന മാസം കൂടിയാണ് മുഹറം. പ്രവാചകനും അനുചരന്മാരും മക്ക വിട്ട് മദീനയിലേക്ക് പാലായനം ചെയ്ത 622 എഡിയില്‍ ആണ് ഹിജ്‌റ കലണ്ടര്‍ ആരംഭിക്കുന്നത്. മക്കയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മുഹമ്മദ് നബി പലായനം ചെയ്തത്.
മക്കയില്‍ ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് അദ്ദേഹത്തിന് വിലക്കുണ്ടായിരുന്നു. ആ സംഭവം നടന്നിട്ട് ഇന്നേക്ക് 1,443 വര്‍ഷമായി. എഡി 629ല്‍ മക്ക പിടിച്ചടക്കിയ ശേഷം പ്രവാചകന്‍ അവിടേക്ക് മടങ്ങിയെത്തിയതായാണ് കരുതപ്പെടുന്നത്.
മറ്റു ഇസ്ലാമിക വിശേഷ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത് പ്രാര്‍ത്ഥനയുടെ മാസമാണ്, എവിടെയും ആഘോഷങ്ങള്‍ കാണാന്‍ സാധിക്കില്ല. ഷിയാ മുസ്ലീങ്ങളുടെ വിശ്വാസം പ്രകാരം വളരെ പ്രധാനപ്പെട്ട മാസമാണിത്.
ഹസ്രത്ത് അലിയുടെ മകനും പ്രവാചകന്റെ ചെറുമകനുമായിരുന്ന ഇമാം ഹുസൈന്‍ കര്‍ബാല യുദ്ധത്തില്‍ കൊല്ലപ്പെട്ടത് എഡി 680 ലെ മുഹറം 10ന് ആയിരുന്നു. അതുകൊണ്ട് ആ ദിവസം 'ആശുറ' ദിനമായി ആചരിക്കുന്നു.
ആദ്യ നബിയായ ആദം നബിയുടെ കാലം മുതല്‍ അവസാന നബിയായ മുഹമ്മദ് നബിയുടെ കാലം വരെയുള്ള എല്ലാ നബിമാരുമായും ബന്ധപ്പെട്ട പ്രധാന സംഭവങ്ങള്‍ നടന്നത് മുഹറം മാസത്തിലാണ്. ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ നടന്ന മാസമായാണ് മുഹറം കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha