ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷ 24 മുതല്‍ സെപ്തംബര്‍ മൂന്നുവരെ... പ്ലസ് വണ്‍ പരീക്ഷ സെപ്തംബറില്‍... കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ....
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷ 24 മുതല്‍www.admission.dge.kerala.gov.in വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാം. സെപ്തംബര്‍ മൂന്നുവരെ അപേക്ഷ നല്‍കാം. ട്രയല്‍ അലോട്ട്‌മെന്റ് സെപ്തംബര്‍ ഏഴിന്. ആദ്യ അലോട്ട്‌മെന്റ് സെപ്തംബര്‍ 13ന്. മുഖ്യ അലോട്ട്‌മെന്റ് സെപ്തംബര്‍ 29ന് അവസാനിക്കും.
കോവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്ന തീയതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന് അനുസരിച്ചായിരിക്കും സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍.
കൂടുതല്‍ വിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അതേസമയം സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷകള്‍ സെപ്തംബറില്‍ നടക്കും. ആറുമുതല്‍ 16 വരെ ഹയര്‍ സെക്കന്‍ഡറിയും ഏഴുമുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമാണ് നടക്കുക.
കോവിഡ് മാനദണ്ഡം പാലിച്ച് സ്‌കൂളിലെത്തി പരീക്ഷ എഴുതണം. മോഡല്‍ പരീക്ഷ 31 മുതല്‍ സെപ്തംബര്‍ നാലുവരെ നടക്കും. ഇത് വീട്ടിലിരുന്ന് എഴുതാം. ചോദ്യപേപ്പര്‍ നിശ്ചിതസമയത്ത്www.dhsekerala.gov.in വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. ടൈംടേബിള്‍ വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.
"
https://www.facebook.com/Malayalivartha