ഇത്രയൊക്കെ പറ്റുമോ... വനിതാ കമ്മീഷനില്‍ പരാതി കൊടുത്തതിന്റെ പേരില്‍ വനിത കൂട്ടായ്മയെ മരവിപ്പിച്ച സംഭവത്തില്‍ പത്രസമ്മേളനം നടത്തി ലീഗ് നേതാക്കളെ ഞെട്ടിപ്പിച്ച് ഫാത്തിമ തഹ്‌ലിയ; ലീഗിന്റെ നടപടിയില്‍ വിവേചനം; പരാതി ഉന്നയിച്ചവര്‍ക്കെതിരെ നടപടി
താലീബാനിലെ സ്ത്രീ വിരുദ്ധത നമ്മള്‍ കണ്ടതാണ്. സ്ത്രീകളെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വരാന്‍ സമ്മതിക്കാത്ത താലീബാന്‍ മോഡല്‍ പോലെയായി മുസ്ലീംലീഗിന്റെ തീരുമാനം. അല്ലെങ്കില്‍ പരാതി കൊടുത്തതിന്റെ പേരില്‍ ഒരു സംഘടനയെ മരവിപ്പിച്ച ചരിത്രമുണ്ടോ. ലീഗ് നേതാക്കള്‍ക്കെതിരെ തീപ്പൊരി പത്രസമ്മേളനം നടത്തിയാണ് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ രംഗത്തെത്തിയത്.
ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച മുസ്ലിം ലീഗിന്റെ നടപടി വിവേചനമാണെന്ന് ഫാത്തിമ തഹ്‌ലിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇങ്ങനെയൊരു നിലപാടുണ്ടായതില്‍ സങ്കടമുണ്ട്. പരാതി ഉന്നയിച്ചവര്‍ക്കെതിരെയാണ് നടപടി. ആരോപണവിധേയരോട് വിശദീകരണം തേടിയതേയുള്ളൂ. ഈ സമീപനം ശരിയല്ല. ഇപ്പോഴും, മറ്റു പാര്‍ട്ടികള്‍ക്ക് മാതൃകയാവുന്ന വിധത്തില്‍ ലീഗ് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹരിതയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി കൂടിയായ ഫാത്തിമ പറഞ്ഞു.
അച്ചടക്കം പാലിച്ചാണ് ഹരിത നേതാക്കള്‍ ഇതുവരെയും നീങ്ങിയത്. അശ്ലീല അധിക്ഷേപത്തിനെതിരെ ആരോപണം ഉന്നയിച്ച പത്ത് പേരും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ലീഗ് നേതൃത്വത്തിനു പരാതി നല്‍കിയതിനു പുറമെ നേതാക്കളോട് നേരിട്ടും വിഷയം ധരിപ്പിച്ചതാണ്. പാര്‍ട്ടി പരിഗണിക്കാത്തതു കൊണ്ടാണ് വനിതാക്കമ്മിഷനില്‍ പരാതി നല്‍കിയത്. എം.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. സംഘടനയുടെ 11 ജില്ലാ കമ്മിറ്റികളും ഹരിതയ്‌ക്കൊപ്പമുണ്ട്. മുസ്ലിം ലീഗിന് ഹരിത ബാദ്ധ്യതയായെന്ന പ്രചാരണം ന്യായീകരിക്കാനാവില്ലെന്നും ഫാത്തിമ പറഞ്ഞു.
എംഎസ്എഫ് വിവാദത്തില്‍ ഹരിതയ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. നടപടിയെടുക്കും മുന്‍പ് ഹരിതയുടെ വിശദീകരണം ചോദിച്ചില്ലെന്ന് ഫാത്തിമ തെഹ്‌ലിയ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും പാര്‍ട്ടിയെടുത്തത് പാര്‍ട്ടിയുടെ നടപടിയാണെന്നും ഫാത്തിമ അറിയിച്ചു.
ലീഗിന് ഹരിത തലവേദനയാണെന്നും എന്താണ് ഹരിതയുടെ പ്രവര്‍ത്തനം എന്നൊക്കെയുളള പരാമര്‍ശങ്ങള്‍ വേദനയുണ്ടായെന്നും ഫാത്തിമ തെഹ്‌ലിയ അഭിപ്രായപ്പെട്ടു. എംഎസ്എഫിനെ പല കോളേജുകളിലും നയിച്ചത് ഹരിതയാണെന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.
എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയവര്‍ പത്തുപേരും ഹരിതഭാരവാഹികളാണ്. ലീഗ് നേതൃത്വത്തിനും എംഎസ്എഫ് കേന്ദ്ര നേതൃത്വത്തോടുമാണ് ആദ്യം ഈ വിഷയത്തില്‍ പരാതി നല്‍കിയത്. ഇവരില്‍ ഒരാള്‍ പോലും പുറത്ത് ഈ വിഷയം ഉന്നയിച്ചിട്ടില്ലെന്നും അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും ഫാത്തിമ പറഞ്ഞു. ലീഗ് സ്ത്രീകള്‍ക്ക് പറ്റിയ പാര്‍ട്ടിയല്ലെന്നും തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമായ തരം പ്രചാരണം കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ടെന്നും അവയെല്ലാം അവസാനിപ്പിക്കണമെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.
അതേസമയം ഹരിത വിവാദത്തില്‍ മുസ്ലീം ലീഗ് നടത്തിയ അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്ന് വനിതാ ലീഗ്. ലീഗിന് ഹരിത നല്‍കിയ പരാതി കണ്ടിട്ടില്ലെന്നും, തീരുമാനത്തിന്റെ അടിസ്ഥാനം അറിയില്ലെന്നും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു.
വിഷയത്തില്‍ ലീഗ് എടുത്ത തീരുമാനം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. ലൈംഗിക അധിക്ഷേപം ഉണ്ടായപ്പോള്‍ ഉടന്‍ പരാതിപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്. കൂടിയാലോചിച്ചല്ല ചെയ്യേണ്ടത്. ലീഗിന് പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി ആര് ലൈംഗിക അധിക്ഷേപം നടത്തിയാലും നടപടിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും, വീണുകിടക്കുമ്പോള്‍ ചവിട്ടാന്‍ ശ്രമിക്കരുതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.
https://www.facebook.com/Malayalivartha