പശുവിന് പുല്ലുചെത്തുന്നതിനിടെ വീട്ടമ്മയെ ആക്രമിച്ച് കാട്ടുപന്നി... ഭയന്ന് വിറച്ചോടിയ വീട്ടമ്മയെ പിന്നാലെയെത്തിയ കാട്ടുപന്നി മണ്‍തിട്ടയുടെ മുകളില്‍നിന്നും കോരിയെറിഞ്ഞു.... ഒടുവില്‍ സംഭവിച്ചത്....
പശുവിന് പുല്ലുചെത്തുന്നതിനിടെ വീട്ടമ്മയെ ആക്രമിച്ച് കാട്ടുപന്നി... ഭയന്ന് വിറച്ചോടിയ വീട്ടമ്മയെ പിന്നാലെയെത്തിയ കാട്ടുപന്നി മണ്‍തിട്ടയുടെ മുകളില്‍നിന്നും കോരിയെറിഞ്ഞു.
ബാലഗ്രാം സ്വദേശി ഭാനുപ്രിയ(42)യ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഭാനുപ്രിയയുടെ കാലൊടിയുകയും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തു.
സമീപവാസിയായ അജിത് കുമാറിന്റെ പുരയിടത്തില്‍ പുല്ല് ചെത്തുന്നതിനിടെ പുരയിടത്തിന്റെ മുകളില്‍ നിന്നുമാണ് കാട്ടുപന്നി ആക്രമിക്കാനായി ചീറിയടുത്തത്.
ഭയന്നുപോയ ഭാനുപ്രിയ ഓടിയെങ്കിലും പിന്നാലെയെത്തിയ കാട്ടുപന്നി ഭാനുപ്രിയയെ മണ്‍തിട്ടയുടെ മുകളില്‍നിന്നും കോരിയെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ വലതുകാല്‍ വട്ടമൊടിയുകയായിരുന്നു.
ഭാനുപ്രിയയുടെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ട് അമ്മ ഓടിയെത്തി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് തൂക്കുപാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മേഖലയില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍.
"
https://www.facebook.com/Malayalivartha