പിണറായി വിജയന്റെ കൈകളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമോ? സുനന്ദ പുഷ്‌കര്‍ കേസില്‍ നിന്നും കുറ്റവിമുക്തനായതോടെ തരൂരിനെ കേരളത്തിന്റെ പൂര്‍ണ ചുമതല ഏല്‍പ്പിക്കുന്ന കാര്യം ഹൈക്കമാന്റിന്റെ സജീവ പരിഗണനയില്‍
പിണറായി വിജയന്റെ കൈകളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമോ? സുനന്ദ പുഷ്‌കര്‍ കേസില്‍ നിന്നും കുറ്റവിമുക്തനായതോടെ തരൂരിനെ കേരളത്തിന്റെ പൂര്‍ണ ചുമതല ഏല്‍പ്പിക്കുന്ന കാര്യം ഹൈക്കമാന്റ് സജീവമായി പരിഗണിക്കുന്നു.
തരൂരിനെ കേരളത്തിലേക്ക് അയക്കാമെങ്കില്‍ അദ്ദേഹത്തിന് കേന്ദ്രത്തില്‍ നിന്നും ശല്യം കുറഞ്ഞിരിക്കുമെന്നും ഹൈക്കമാന്റ് കരുതുന്നു.
ഐ.പി.എല്‍ വിവാദവും വിയര്‍പ്പോഹരി വിവാദവുമായിരുന്നു തരൂര്‍ നേരിട്ട ആദ്യത്തെ ആരോപണങ്ങള്‍. യുഎനില്‍ നിന്ന് ഇന്ത്യയിലെത്തി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കത്തി കയറുമ്പോഴാണ് ആരോപണങ്ങള്‍ വളര്‍ന്നത്. എന്നിട്ടും അന്നും തിരുവനന്തപുരത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച ശശി തരൂരിനെ മലയാളികള്‍ കൈവിട്ടില്ല. സുനന്ദ കേസില്‍ പ്രതിയായതോടെ ഒരു കൊലപാതകിയെന്ന ഇമേജാണ് തരൂരിന് വന്നു ചേര്‍ന്നത്. കുറ്റ വിമുക്തനായതോടെ തരൂരിന്റെ വാക്കുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത വരും. ഹൈക്കമാന്റിന് അദ്ദേഹത്തെ പൂര്‍ണമായും അംഗീകരിക്കേണ്ടി വന്നിരുന്നു.
കോണ്‍ഗ്രസിനുള്ളില്‍ തിരുത്തല്‍വാദം ഉയര്‍ത്തി കത്തെഴുതിയ 23 പേരില്‍ തരൂരും ഉണ്ടായിരുന്നുവെന്നതാണ് അദ്ദേഹം ഡല്‍ഹിയില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ രാഹുല്‍ മടിക്കുകയും മറ്റൊരാളെ കണ്ടെത്താതെ പാര്‍ട്ടി ഇരുട്ടില്‍ തപ്പുകയും ചെയ്ത ഘട്ടത്തിലാണ് തിരുത്തല്‍ ഗ്രൂപ്പിന്റെ ഉദയം. ഇടക്കാല അധ്യക്ഷയായി സോണിയ തുടര്‍ന്നെങ്കിലും കപില്‍ സിബലും ആനന്ദ് ശര്‍മ്മയും ഇടയ്ക്കിടയ്ക്ക് അതിന് ഇന്ധനം പകര്‍ന്നു. അത് അവഗണിച്ച് മുന്നോട്ടുപോകുന്നതിനിടെ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേക്കേറി. സുഷ്മിത ദേവ് തൃണമൂലിലേക്ക് കൂടുമാറി.
നേതൃത്വത്തിലെ അപക്വത കാരണം അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി തരൂരിനെയോ മനീഷ് തിവാരിയേയോ ലോക്‌സഭാ കക്ഷി നേതാവാക്കുമെന്ന് പറഞ്ഞുകേട്ടിരുന്നു.
കേസില്‍ നിന്ന് മുക്തനായി ക്ലീന്‍ചിറ്റുമായി നില്‍ക്കുന്ന തരൂരിന് ഇതിനും കൂടുതല്‍ പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ മുന്നില്‍ വെക്കാന്‍ ഒരു നേതാവ് ഇല്ല. പക്ഷേ തരൂരിനെ നേതാവാക്കാന്‍ സോണിയയും രാഹുലും സമ്മതിക്കില്ല. തരൂരിനോട് മാത്രമല്ല മറ്റൊരു നേതാവിനോടും ഹൈക്കമാന്റിന് താല്‍പര്യമില്ല. തരൂരിനെ കോളത്തിലേക്ക് കെട്ടുകെട്ടിച്ചാല്‍ ദേശീയ തലത്തിലുള്ള ശല്യം ഒഴിവാക്കാമെന്ന് ഹൈക്കമാന്റ് കരുതും എന്നാണ് ലഭിക്കുന്ന സൂചനകള്‍.
യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെയാണ് ശശിതരൂര്‍ എന്ന പാലക്കാട്ടുകാരന്‍ ഡല്‍ഹിയിലെത്തുന്നത്. തരൂരിനെ ജനങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് വിശ്വപൗരനായി അവതരിപ്പിച്ചു. പിന്നീട് ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെയുള്ള ആയുധമായി കോണ്‍ഗ്രസിനെ ഉപയോഗിച്ചു. ബിജെപി ഇന്ത്യന്‍ മതേതരത്വത്തിന് പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കിയപ്പോള്‍ അതല്ല ഇന്ത്യയെന്നും അത് വര്‍ഗീയതയാണെന്നും തരൂര്‍ പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പോയി ബ്രിട്ടീഷ് അധിനിവേശത്തെ വിമര്‍ശിച്ച തരൂരിന്റെ പ്രസംഗം സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്തു. അതോടെ തരൂര്‍ ഇന്ത്യയില്‍ താരമായി.
തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമാണ് അദ്ദേഹത്തെ ഇന്ത്യക്ക് പ്രിയപ്പെട്ടവനാക്കിയത്.
എഴുത്തുകാരനെന്ന തരൂരിന്റെ മേല്‍വിലാസവും ഇന്ത്യന്‍ ബുദ്ധീജീവികള്‍ക്കിടയില്‍ അദ്ദേഹത്തിന് സ്ഥാനം നേടിക്കൊടുത്തു. മികച്ച വാഗ്മിയാണ് തരൂര്‍. ഇന്ത്യയുടെ ചരിത്രം തരൂരിന് ഹൃദിസ്ഥമാണ്. അതാണ് തരൂരിനെ ശ്രദ്ധേയനാക്കിയത്.
സുനന്ദയെന്ന കാശ്മീരി സുന്ദരിയുടെ സാന്നിധ്യം വന്നതോടെ തരൂരിനെതിരായ നീക്കങ്ങള്‍ ശക്തമാക്കിയത്. അതോടെ വാര്‍ത്തകള്‍ക്ക് എരിവും പുളിയും വന്നു. വിയര്‍പ്പോഹരി വിവാദത്തില്‍ തട്ടി അങ്ങനെ തരിന്റെ കേന്ദ്ര മന്ത്രിസ്ഥാനം പോലും തെറിച്ചു. വൈകാതെ സുന്ദനയും തരൂരും ജീവിതത്തില്‍ ഒന്നിച്ചു. സ്റ്റാര്‍ കപ്പിള്‍സ് ആയതോടെ മാധ്യമങ്ങള്‍ വിടാതെ പിന്തുടര്‍ന്നു.
ഇതിനിടയിലാണ് മെഹര്‍ തരാറിന്റെ വിവാദമുണ്ടായത്. പാക്കിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും സുനന്ദയും തമ്മില്‍ തരൂരിനെ ചൊല്ലി ട്വിറ്ററില്‍ ഏറ്റുമുട്ടി. ആ വിവാദങ്ങള്‍ മാധ്യമ ശ്രദ്ധയില്‍ നില്‍ക്കുമ്പോള്‍ തന്നെയാണ് 2014 ജനുവരി 17ന് വൈകുന്നേരം ലീലാപാലസ് ഹോട്ടലില്‍ നിന്ന് ആ വാര്‍ത്തയെത്തുന്നത്. സുനന്ദ പുഷ്‌ക്കറെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവും ഭാര്യയും അത്ര സ്വരച്ചേര്‍ച്ചയിലല്ലായിരുന്നുവെന്നത് വാര്‍ത്തകളില്‍ എരിവും പുളിയും കലര്‍ന്നു.
ഏഴരവര്‍ഷത്തോളം നീണ്ട നിയമപോരാട്ടമാണ് അവസാനിച്ചത്. തരൂരും ബിജെപിയും തമ്മില്‍ സന്ധി സംഭാഷണം നടത്തുമെന്നും സമവായത്തിനെടുവില്‍ തരൂര്‍ ബിജെപി പാളയത്തിലെത്തുമെന്നു പോലും പ്രചാരണങ്ങളുണ്ടായി. പക്ഷേ അപ്പോഴും തരൂര്‍ കോടതിയ്ക്ക് അകത്ത് ഡല്‍ഹി പോലീസിനെതിരെയും പുറത്ത് ബിജെപിയെയും ശക്തമായി വിമര്‍ശിച്ചു. രൂക്ഷമായ ഭാഷയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടിരുന്നു. കൊലപാതകിയാക്കാനുള്ള ശ്രമത്തിനെതിരെ തരൂര്‍ നടത്തിയ പോരാട്ടം ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു.
വരാന്‍ പോകുന്നത് തരൂരിന്റെ കാലമാണ്. അതില്‍ വിഷമമുള്ള കോണ്‍ഗ്രസുകാര്‍ നിരവധിയുണ്ട്. പക്ഷേ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണ് തരൂര്‍. സതീശനെയും സുധാകരനെയും തരൂരിന് പേടിയില്ല. ഏതായാലും ഇവരെക്കാള്‍ നല്ലത് തരൂര്‍ തന്നെയാണെന്നാണ് ജനങ്ങള്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha