ഇനി മുതല്‍ വാഹനത്തിലിരുന്ന് തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം... സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് തിരുവനന്തപുരത്ത് പ്രവര്‍ത്തന സജ്ജമാകും
ഇനി മുതല്‍ വാഹനത്തിലിരുന്ന് തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാം. സംസ്ഥാനത്തെ ആദ്യ ഡ്രൈവ് ത്രു വാക്‌സിനേഷന്‍ സെന്റര്‍ ഇന്ന് തിരുവനന്തപുരത്ത് പ്രവര്‍ത്തന സജ്ജമാകും.
തിരുവനന്തപുരം വിമന്‍സ് കോളജിലാണ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. വാക്‌സിനേഷന്‍ സെന്ററില്‍ വാഹനത്തിലിരുന്ന് തന്നെ വാക്‌സീന്‍ സ്വീകരിക്കാമെന്നതാണ് പ്രധാന സവിശേഷത.
കൂടാതെ രജിസ്‌ട്രേഷനും വാക്‌സീന്‍ സ്വീകരിച്ച ശേഷമുള്ള നിരീക്ഷണമടക്കമുള്ള കാര്യങ്ങളും വാഹനത്തിലിരുന്ന് തന്നെ പൂര്‍ത്തിയാക്കാനാകും.
ഇരുപത്തി നാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലായിരിക്കും വാക്‌സിനേഷന്‍ സെന്ററുകള്‍. ഓണം അവധി ദിവസങ്ങളില്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ െ്രെഡവ് സംഘടിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha