കേരളത്തില്‍ ഐ.എസ് , താലിബാന്‍ അനുകൂലികളായ അഫ്ഗാനികള്‍ ഒളിച്ച് താമസിക്കുന്നുണ്ടോ? സംശയവുമായി സംസ്ഥാന പോലീസ്.... തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
കേരളത്തില്‍ ഐ.എസ് , താലിബാന്‍ അനുകൂലികളായ അഫ്ഗാനികള്‍ ഒളിച്ച് താമസിക്കുന്നുണ്ടോ? സംസ്ഥാന പോലീസിനാണ് ഇങ്ങനെയൊരു സംശയം ഉണ്ടായത്. ഇവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ശക്തമാക്കി.
കേരളത്തിലെ അഫ്ഗാന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി കഴിഞ്ഞു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇത് സംസ്ഥാനങ്ങള്‍ക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദേശം നല്‍കിയത്.
കേരളത്തിലുള്ള ഐഎസ്, താലിബാന്‍ അനുകൂലികളായ അഫ്ഗാന്‍കാര്‍ ഒളിവില്‍ പോകാന്‍ സാധ്യത കൂടുതലാണെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്. ജോലി, വിദ്യാഭ്യാസം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കാണ് കേരളത്തിലേക്ക് അഫ്ഗാനികള്‍ എത്തിയിട്ടുള്ളത്. ബിസിനസ് ആവശ്യത്തിന് എത്തിയവരുമുണ്ട്. ചികിത്സക്കായി എത്തിയവരില്‍ ഒരു വലിയ ശതമാനം എറണാകുളം ജില്ലയിലാണ് താമസിക്കുന്നത്. എറണാകുളത്തെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇവരില്‍ അധികവും കാര്‍പെറ്റ് ബിസിനസ്സുകാരാണ്. കേരളത്തിലെ കാര്‍പെറ്റ് ബിസിനസുകാരില്‍ അധികവും അഫ്ഗാന്‍കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ മെട്രോ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ബിസിനസുകാര്‍ക്കിടയിലാണ് അന്വേഷണം നടത്തുന്നത്.
ബെംഗളൂരു നഗരത്തിലാണ് കൂടുതല്‍ അഫ്ഗാനികളും താമസിക്കുന്നത്. ഇന്ത്യയില്‍ നഗരങ്ങളിലാണ് ഇവര്‍ കൂടുതലായി താമസിക്കുന്നത്. ദല്‍ഹി, മഹാരാഷ്ട്ര, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി എന്നീ നഗരങ്ങളിലാണ് കൂടുതല്‍ പേരും. ഇതില്‍ കൊച്ചിയില്‍ ചികിത്സയ്ക്കായാണ് അധികം പേരും എത്തുന്നതെന്നറിയുന്നു.
ഇവരില്‍ താലിബാന്‍, ഐഎസ് അനുകൂലികളുണ്ടോ എന്നറിയില്ല. എന്നിരുന്നാലും അങ്ങനെയൊരു സംശയത്തില്‍ തന്നെയാണ് പോലീസ് നീങ്ങുന്നത്.
അഫ്ഗാന്‍കാര്‍ ഒളിച്ചുതാമസിക്കാന്‍ സാധ്യതയുള്ള ഇടം എന്ന നിലയ്ക്ക് അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. പെരുമ്പാവൂരിലും മറ്റുമാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്റ്റുഡന്‍സ് വിസയില്‍ എത്തിയ അഫ്ഗാനികള്‍ ചിലപ്പോള്‍ ഇവര്‍ക്കിടയില്‍ ഒളിച്ചുതാമസിക്കാന്‍ സാധ്യത കൂടുതലാണെന്ന് പൊലീസ് കരുതുന്നു.
ഈയിടെ കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന്‍ സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അസം വിലാസത്തിലായിരുന്നു ഇയാള്‍ കൊച്ചിയില്‍ തങ്ങിയിരുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അഫ്ഗാനികള്‍ ഇന്ത്യയിലെത്തി ഒരാഴ്ചയ്ക്കകം പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുണ്ട്. എന്നാല്‍ ഇങ്ങിനെ റിപ്പോര്‍ട്ട് ചെയ്യാതെ കേരളത്തില്‍ താമസിക്കുന്നവരുമുണ്ടെന്നാണ് കരുതുന്നത്. എന്തായാലും പുതിയ പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രതയോടെയാണ് അന്വേഷണം നടത്തുന്നത്.
താലിബാനെ സൂക്ഷിച്ചാണ് രാജ്യം നോക്കി കാണുന്നത്. ഏതു നിമിഷവും എന്തും പ്രതീക്ഷിക്കാമെന്ന് ഇന്ത്യക്കറിയാം. അതുകൊണ്ടുതന്നെയാണ് ജാഗ്രതയോടെ നീങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് രാജ്യം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha