ഒന്നര വയസുകാരൻ ലോറിക്കടിയിൽ അകപ്പെട്ടത് ഉറക്കം ഉണർന്ന് ഇഷ്ടികക്കളത്തിൽ ജോലിക്ക് പോയ അമ്മയെ തേടി ഇറങ്ങിയതോടെ: കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് പിൻഭാഗത്തെ ടയറുകൾ ദേഹത്ത് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ:- നെഞ്ചുപിടഞ്ഞ് ആശുപത്രിയിൽ എത്തിച്ചിട്ടും വേണ്ട ചികിത്സ കിട്ടാതെ മരണ വെപ്രാളയത്തിൽ കുഞ്ഞ്: സ്വകാര്യ ആശുപത്രിലേയ്ക്ക് എത്തിക്കും മുമ്പേ ജീവനറ്റ കുഞ്ഞിനെ കെട്ടിപ്പിടിച്ച് വാവിട്ട് വിളിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാനാകാതെ ബന്ധു- കട്ടപ്പനയിലെ ഹൃദയം പിളർക്കുന്ന ആ ദുരന്തം
കട്ടപ്പനയിൽ അസം സ്വദേശികളുടെ ഒന്നര വയസുകാരനായ മകന് ദാരുണാന്ത്യം. ഇഷ്ടികക്കളത്തിൽ നിന്ന് ലോഡ് കയറ്റി മുന്നോട്ടെടുത്ത മിനി ടിപ്പർ ലോറിക്കടിയിൽപ്പെട്ടാണ് ദുലാൽ, ഖദീജ ദമ്പതികളുടെ മകൻ കൊല്ലപ്പെട്ടത്. ചേറ്റുകുഴിയിലെ ഇഷ്ടിക നിർമാണ യൂണിറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്.
ചേറ്റുകുഴി എ.സി കണ്ടത്തെ ഇഷ്ടികക്കളത്തിലെ തൊഴിലാളികളും അസാം സ്വദേശികളുമായ ദുലാലും ഭാര്യയും ഇഷ്ടികക്കളത്തിന് സമീപത്തെ ലയത്തിൽ താമസിച്ചു വരിയായിരുന്നു. രാവിലെ എട്ടുമണിയോടെ ഖദീജ ജോലിക്കിറങ്ങുമ്പോൾ കുട്ടി ഉറങ്ങുകയായിരുന്നു. പിന്നീട് ഉണർന്ന കുട്ടി അമ്മയെ കാണാനായി റോഡിനപ്പുറത്തുള്ള ഇഷ്ടികക്കളത്തിലേക്കു ഓടുന്നതിനിടെയാണ് ഇഷ്ടിക കയറ്റിപോകുന്ന ലോറിയുടെ അടിയിൽപെട്ടത്.
ലോഡ് കയറ്റിയ ലോറി തിരിച്ച് മന്നോട്ടെടുക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വണ്ടിക്കടിയിൽപ്പെടുകയായിരുന്നു. സംഭവം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ വണ്ടി ഓടിച്ച് പോകുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് ഖദീജയും ബന്ധുവും ഓടിയെത്തിയപ്പോൾ കണ്ടത് പിൻഭാഗത്തെ ടയറുകൾ കുഞ്ഞിന്റെ ദേഹത്ത് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആയിരുന്നു.
ഇവർ കുട്ടിയുമായി റോഡിലെത്തി മറ്റൊരു ലോറിയിൽ ചേറ്റുകുഴിയിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇവിടെ ഡോക്ടറില്ലാത്തതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരിച്ചു. ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം. അഞ്ച് വർഷമായി ഇവിടെ ജോലിചെയ്യുന്ന ദുലാലും കുടുംബവും ഇഷ്ടികക്കളത്തിലെ മുറിയിലാണ് താമസം. ലോറി ഡ്രൈവർ ചേറ്റുകുഴി കാവിൽ മനോജിനെ (40) വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു.
ലോറി പിന്നോട്ട് എടുത്തപ്പോൾ കുട്ടിയെക്കണ്ടിരുന്നില്ലെന്നാണ് ഡ്രൈവറുടെ വാദം. അപകട ശേഷം നിർത്താതെ പോയ ലോറി പിന്നീട് വണ്ടന്മേട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും മനോജിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റൊരു ലോറിൽ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണ്ട ചികിത്സ കിട്ടിയില്ലെന്ന ആരോപണവും ഉണ്ട്. ഡ്രൈവർക്കെതിരെ മനഃപൂർവല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തിട്ടുണ്ട്. അതേ സമയം കേസ് അന്വേഷിക്കുന്ന വണ്ടന്മേട് പോലീസ് ലോറി ഡ്രൈവറുടെ പേരുവിവരങ്ങൾ ആദ്യം പുറത്ത് വിടാതിരുന്നത് വിവാദത്തിന് കാരണമായി.
ബുധനാഴ്‌ച രാവിലെ ഒമ്പത് മണിയോടെ ചേറ്റുകുഴി എലൈറ്റ് പടിയിലെ സ്വകാര്യ വ്യക്തിയുടെ കട്ടക്കളത്തിലായിരുന്നു അപകടം നടന്നത്. അഞ്ച് വര്ഷം മുമ്പായിരുന്നു ദുലാൽ ഇഷ്ടികക്കളത്തിൽ ജോലിക്കു വന്നത്. നാല് മാസം മുമ്പ് നാട്ടിൽ പോയി വന്നപ്പോൾ ഭാര്യയെയും കുഞ്ഞിനെയും കൊണ്ടുവന്നതായിരുന്നു. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha