Widgets Magazine
01
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലബനോനിലും ഗാസയിലും ഏറെയിടങ്ങളിലും ചാരം മാത്രം..മിസൈല്‍ റോക്കറ്റ് ആക്രമണങ്ങളില്‍ അഞ്ഞൂറിലേറെപ്പേരാണ് കൊല്ലപ്പെട്ടത്...ബഹുനിലമന്ദിരങ്ങള്‍ ഇസ്രായേല്‍ തരിപ്പണമാക്കി..


സ്‌പെയിനിൽ കനത്ത മഴ...വെള്ളപ്പൊക്കത്തിൽ മരണം 158 ആയി...മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്...പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാത്ത വിധം ആവുകയും ചെയ്തിട്ടുണ്ട്.


പണം കടം കൊടുത്തതിന്റെ പേരിൽ ഉണ്ടായ വാക്ക് തർക്കം.. വെടിയേറ്റ് 44-കാരനും കൗമാരക്കാരനായ മരുമകനും മരിച്ചു...സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു..16-കാരന്‍ പിടിയിലായി...


ഒടുവിൽ ദിവ്യ വെളിച്ചം കണ്ടു ജയിലിന് പുറത്തിറങ്ങി... 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു...പുറത്ത് പ്രതിഷേധം തുടരുന്നു...ദിവ്യയുടെ ജാമ്യാപേക്ഷ ഇനിയും നീളും..


ഒടുവിൽ ദിവ്യ വെളിച്ചം കണ്ടു ജയിലിന് പുറത്തിറങ്ങി... 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു...പുറത്ത് പ്രതിഷേധം തുടരുന്നു...ദിവ്യയുടെ ജാമ്യാപേക്ഷ ഇനിയും നീളും..

ഈ ഓണം കൂടി സോപ്പിട്ട് ഡബിള്‍ മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്; വീട്ടിലെ ആഘോഷത്തിനും വേണം ഒരു കരുതല്‍,അല്‍പം ശ്രദ്ധിച്ചാല്‍ ഓണം കഴിഞ്ഞും സന്തോഷം

19 AUGUST 2021 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഒടുവിൽ ദിവ്യ വെളിച്ചം കണ്ടു ജയിലിന് പുറത്തിറങ്ങി... 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു...പുറത്ത് പ്രതിഷേധം തുടരുന്നു...ദിവ്യയുടെ ജാമ്യാപേക്ഷ ഇനിയും നീളും..

അതീവ അപകടകാരികളായ മോഷണസംഘമായ കുറുവ സംഘം ആലപ്പുഴയില്‍..മുഖം മറച്ച് അർധന​ഗ്നരായ രണ്ടം​ഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ..രാത്രികാലങ്ങളില്‍ വലിയ ജാഗ്രത പുലര്‍ത്തണം..

'കള' ക്ടർ രണ്ടാം പ്രതി..?! പ്രതിപട്ടിക പുതുക്കും..! തന്തക്ക് വിളി... ദിവ്യ പുറത്തിറങ്ങി..

വനിതാ പോലീസ് ഇല്ല...!ദിവ്യയുടെ ഇടംവലം ജിമ്മന്മാർ...!ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ചു ദിവ്യ ഇറങ്ങി

പതപതപ്പുള്ള ബെഡും പുതപ്പും..! A ബ്ലോക്കിൽ ദിവ്യയുടെ ലാത്തിരിപൂത്തിരി കമ്പിത്തിരി..! ജയില്‍ വാസം ഇങ്ങനെ

കോവിഡ് കാലത്ത് മറ്റൊരു ഓണം കൂടി വന്നെത്തുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ കോവിഡില്‍ നിന്നും മുക്തരല്ല. കഴിഞ്ഞ ഓണ സമയത്ത് 2,000ത്തോളം കോവിഡ് കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഓണം കഴിഞ്ഞതോടെയും നിയന്ത്രണങ്ങള്‍ കുറച്ചതോടും കൂടി കേസുകള്‍ ക്രമേണ വര്‍ധിച്ച് ഒക്‌ടോബര്‍ മാസത്തോടെ കൂടി 11,000ത്തോളമായി. ഇപ്പോള്‍ അതല്ല സ്ഥിതി. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ്. പ്രതിദിന കോവിഡ് കേസുകള്‍ 20,000ന് മുകളിലാണ്. മാത്രമല്ല കേരളം മൂന്നാം തരംഗത്തിന്റെ ഭീഷണിയിലുമാണ്. അതിനാല്‍ തന്നെ ഓണം കഴിഞ്ഞ് കോവിഡ് വ്യാപനമുണ്ടാകാതെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

'ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്' എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ നമ്മുടെ സന്ദേശം. അതിത്തവണയും തുടരണം. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം. കടകളില്‍ പോകുന്നവരും കടയിലുള്ളവരും യാത്ര ചെയ്യുന്നവരും ഡബിള്‍ മാസ്‌കോ, എന്‍ 95 മാസ്‌കോ ധരിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ കൊണ്ട് കൈ വൃത്തിയാക്കുകയോ ചെയ്യണം. സോപ്പിട്ട് കൈ കഴുകാതെ മൂക്ക്, വായ്, കണ്ണ് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കാന്‍ പാടില്ല. എല്ലായിടത്തും 2 മീറ്റര്‍ സാമൂഹിക അകലം ഉത്തരവാദിത്തമായി സ്വയം ഏറ്റെടുക്കണം. കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്.

കോവിഡ് കാലമാണേ വിരുന്ന് കാലം ദു:ഖമാക്കരുതേ

ആരില്‍ നിന്നും ആരിലേക്കും രോഗം വരാം. വീട്ടിലെ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ അയാളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരുന്ന അവസ്ഥയാണുള്ളത്. കോവിഡ് കാലമായതിനാല്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ പരമാവധി കുറയ്ക്കണം. വീട്ടില്‍ അതിഥികളെത്തിയാല്‍ മാസ്‌ക് നിര്‍ബന്ധമാക്കുക. വന്നയുടന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകേണ്ടതാണ്. പ്രായമായവരോടും ചെറിയ കുട്ടികളോടും സ്പര്‍ശിച്ചു കൊണ്ടുള്ള സ്‌നേഹ പ്രകടനം ഒഴിവാക്കുക. ഇവര്‍ക്ക് വിരുന്നുകാരില്‍ നിന്നും രോഗം വന്നാല്‍ അത് തീരാദു:ഖമാകും.

ഭക്ഷണം കഴിക്കുമ്പോഴാണ് രോഗം പടരാന്‍ സാധ്യത കൂടുതല്‍. അതിനാല്‍ സാമൂഹിക അകലം പാലിച്ച് സദ്യയ്ക്ക് ഇലയിടണം. ലക്ഷണമില്ലാത്തവരില്‍ നിന്നും വാക്‌സിന്‍ എടുത്തവരില്‍ നിന്നുപോലും രോഗം പകരാം എന്നതിനാല്‍ പല കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

സംസ്ഥാനത്ത് 18 വയസിന് മുകളില്‍ 52 ശതമാനത്തിലധികം ആളുകള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെങ്കിലും അതില്‍ ചെറുപ്പക്കാര്‍ കുറവാണ്. 18നും 44 വയസിന് മുകളിലുള്ള 38 ശതമാനം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. മാത്രമല്ല കുട്ടികള്‍ക്ക് വാക്‌സിന്‍ എടുത്ത് തുടങ്ങിയിട്ടുമില്ല. വാക്‌സിന്‍ എടുത്തവരുടെ അശ്രദ്ധ കാരണം പലപ്പോഴും വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ജാഗ്രത തുടരേണ്ടതാണ്. ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നവര്‍ മാസ്‌കിട്ട് മാത്രം ഫോട്ടോയെടുക്കുക. ഡെല്‍റ്റ വൈറസായതിനാല്‍ പെട്ടന്ന് വ്യാപനമുണ്ടാക്കും. അതിനാല്‍ അല്‍പം ശ്രദ്ധിച്ച് ഓണമാഘോഷിച്ചാല്‍ ഓണം കഴിഞ്ഞും ഈ സന്തോഷം നിലനിര്‍ത്താം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-സൗദി വാണിജ്യ ബന്ധം ദൃഢമാക്കുന്നതില്‍ യൂസഫലിക്ക് അഭിനന്ദനം, അടുത്ത രണ്ട് വര്‍ഷത്തിനകം സൗദിയില്‍ നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിൽ ലുലു ​ഗ്രൂപ്പ്, പ്രവാസികൾക്ക് കൈനിറയെ തൊഴിലവസരങ്ങൾ  (3 hours ago)

ISRAEL ആക്രമണം ശക്തമാക്കി ഇസ്രായേൽ  (3 hours ago)

SPAIN പെയ്തത് ഒരു വർഷത്തെ മഴ;  (4 hours ago)

DELHI വീഡിയോ പുറത്ത്  (4 hours ago)

PP DIVYA വൈകീട്ട് 5 വരെ കസ്റ്റഡി  (4 hours ago)

Kuruva-Gang ആലപ്പുഴയിൽ കുറുവ സംഘമോ?  (4 hours ago)

'കള' ക്ടർ രണ്ടാം പ്രതി..?! പ്രതിപട്ടിക പുതുക്കും..! തന്തക്ക് വിളി... ദിവ്യ പുറത്തിറങ്ങി..  (4 hours ago)

ISRAEL ഇറാൻ തയാറെടുക്കുന്നു’  (5 hours ago)

വനിതാ പോലീസ് ഇല്ല...!ദിവ്യയുടെ ഇടംവലം ജിമ്മന്മാർ...!ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ചു ദിവ്യ ഇറങ്ങി  (5 hours ago)

പതപതപ്പുള്ള ബെഡും പുതപ്പും..! A ബ്ലോക്കിൽ ദിവ്യയുടെ ലാത്തിരിപൂത്തിരി കമ്പിത്തിരി..! ജയില്‍ വാസം ഇങ്ങനെ  (5 hours ago)

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗ് ചുമതലയേറ്റു....  (6 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (7 hours ago)

അതിര്‍ത്തിയിലെ ഒരിഞ്ച് ഭൂമിയില്‍ പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും രാജ്യത്തെ പ്രതിരോധിക്കാനുള്ള സൈന്യത്തിന്റെ ശക്തിയില്‍ ജനം വിശ്വസിക്കുന്നുവെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി....  (7 hours ago)

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു..... വിതരണം ബുധനാഴ്ച മുതല്‍  (8 hours ago)

ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി രണ്ടുദിവസത്തെ ചടങ്ങുകള്‍ക്ക് ശബരിമലയില്‍ തീര്‍ഥാടക തിരക്ക്  (8 hours ago)

Malayali Vartha Recommends