ആറ്റിങ്ങലിൽ മത്സ്യക്കുട്ട വലിച്ചെറിഞ്ഞ സംഭവം; രണ്ട് നഗരസഭ ജീവനക്കാര്‍ക്ക് സസ്പെന്ഷന്
ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ മത്സ്യക്കുട്ട വലിച്ചെറിഞ്ഞ രണ്ട് നഗരസഭ ജീവനക്കാര്‍ക്ക് സസ്പെന്ഷന്. ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ മുബാറക് ഇസ്മായില്‍, ശുചീകരണ തൊഴിലാളി ഷിബു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ആഗസ്റ്റ് 10നായിരുന്നു സംഭവം. അനധികൃത കച്ചവടങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ പേരിലായിരുന്നു മത്സ്യക്കുട്ട വലിച്ചെറിഞ്ഞത്. ഇവര്‍ രണ്ടുപേരും സംയമനപരമായി ഇടപെടുന്നതില്‍ വീഴ്ച വരുത്തിയെന്ന് നഗരസഭ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.ഇരുവര്‍ക്കും നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് നടപടി.
കച്ചവടക്കാരെ നീക്കം ചെയ്യാന്‍ മാത്രമേ നിര്ദേശിച്ചിരുന്നുള്ളൂവെന്നും മത്സ്യം വലിച്ചെറിയാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും നഗരസഭ വ്യക്തമാക്കിയിരുന്നു.മത്സ്യം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് വില്‍പ്പനക്കാരിയായ വയോധിക റോഡില്‍ കിടന്ന് പ്രതിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha