പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബന്ധുവായ യുവാവിന് 20 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ കോടതി 20 വര്‍ഷം കഠിന തടവിനും 88000 രൂപയും പിഴ. കുട്ടികള്‍ക്കെതിരായ കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കടന്ന ബന്ധുവായ യുവാവ് 16 കാരിയെ ബലമായി വീട്ടിനടുത്തുള്ള ഷെഡ്ഡിലേക്കു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ഇത്രയും ഹീനകൃത്യം ചെയ്ത പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം.
ഇരുപതിലധികം ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടയുമായ ഗുണ്ട്കാട് സ്വദേശി അരുണ്‍ എന്ന ഗുണ്ടു അരുണായിരുന്നു കേസിലെ പ്രതി. 15 വയസ്സുള്ള സഹോദരന് പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിവന്നെങ്കിലും പ്രതി ക്രൂരമായി മര്‍ദിച്ചു.
ഭയന്നോടിയ കുട്ടി അയല്‍ക്കാരെ കൂട്ടിക്കൊണ്ടുവന്നാണ് സഹോദരിയെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
https://www.facebook.com/Malayalivartha