ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി ഹോട്ടലിലേക്ക് കൊണ്ടുപോയി ബലമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി എറണാകുളത്തെ വസ്ത്ര വ്യാപാര സ്ഥാപന ഉടമ; പല യുവതികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് വീട്ടമ്മ മനസിലാക്കിയതോടെ ഭീഷണിപ്പെടുത്തലും, പണം തട്ടലും - സ്ഥാപന ഉടമ പിടിയില്‍
എറണാകുളത്തെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് വീഡിയോയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയ സ്ഥാപന ഉടമ അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് വില്ലേജ്. മുതലകൂടം വിസ്മയ വീട്ടില്‍ സനീഷ് ആണ് അറസ്റ്റിലായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ് വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിവാഹം കഴിക്കാം എന്ന വ്യാജേന എറണാകുളം സൗത്തിലുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി പരാതിക്കാരിയുടെ സമ്മതമില്ലാതെ ബലമായി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പലപ്രാവശ്യം പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇടയാക്കിയിരുന്നു. കൂടാതെ പ്രതി പരാതിക്കാരിയുടെ കൈയില്‍നിന്നും അന്‍പതിനായിരം രൂപയും മോതിരവും വാങ്ങിച്ചിട്ട് തിരിച്ചു നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.
ഇയാള്‍ക്ക് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് പരാതിക്കാരി മനസ്സിലാക്കിയതോടെ തന്റെ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാൾ ഇതിന് മുമ്പ് പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് അയച്ചുകൊടുത്ത ശേഷം ഇനിയും വിളിച്ചാല്‍ ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ചതി മനസ്സിലാക്കിയ പരാതിക്കാരി പൊലീസില്‍ പരാതി നല്കി. പോലീസ് തിരയുന്നുവെന്ന് മനസിലാക്കി പ്രതി മുങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊടുപുഴക്ക് അടുത്തുള്ള വഴിത്തലയില്‍ ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha