അവധിക്ക് നാട്ടിലെത്തിയ യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവല്ലയില്‍ അവധിക്ക് നാട്ടിലെത്തിയ യുവാവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്ബ്രം ഒറ്റത്തെങ്ങ് ആനന്ദാലയത്തില്‍ ആനന്ദിന്റെയും തങ്കമണിയുടെയും മകന് അഖില്‍ ആനന്ദിനെ (28) നെയാണ് വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മര്‍ച്ചന്റ് നേവിയിലായിരുന്നു അഖില്‍ ആനന്ദിന് ജോലി. അവധിക്ക് നാട്ടിലെത്തിയ അഖില്‍ രണ്ടു മാസമായി ഇവിടെയുണ്ട്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് അഖിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സൂര്യ അഖില്‍ ആണ് അഖില്‍ ആനന്ദിന്റെ ഭാര്യ. അഭിമന്യു മകനാണ്.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ ഉച്ച വരെ സുഹൃത്തിനൊപ്പം അഖില്‍ മദ്യപിച്ചിരുന്നു. അതിനുശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പുളിക്കീഴ് പോലീസ് അറിയിച്ചു. പുളിക്കീഴ് പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha