മെർച്ചന്റ് നേവിക്കാരൻ അവധിക്ക് നാട്ടിലെത്തിയത് രണ്ടുമാസം മുൻപ്; ആ ബന്ധു വീട്ടിൽ രണ്ടു ദിവസത്തേക്ക് പോയതും രാവിലെ മുതൽ മദ്യപാനം തുടങ്ങി: വീട്ടിലെത്തിയ ആനന്ദിനെ പിന്നീട് കാണുന്നത് തൂങ്ങി മരിച്ച നിലയിൽ
വീടിനുള്ളിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ... തിരുവല്ല നെടുമ്പ്രം ഒറ്റത്തെങ്ങ് ആനന്ദാലയത്തില്‍ ആനന്ദിന്റെയും തങ്കമണിയുടെയും മകന് അഖില്‍ ആനന്ദിനെ (28) നെയാണ് വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അഖിലിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സൂര്യ അഖില്‍ ആണ് അഖില്‍ ആനന്ദിന്റെ ഭാര്യ. അഭിമന്യു മകനാണ്.
അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പുളിക്കീഴ് പോലീസ് വ്യക്തമാക്കി. പുളിക്കീഴ് പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മര്‍ച്ചന്റ് നേവിയിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. അവധിക്ക് നാട്ടിലെത്തിയ അഖില്‍ രണ്ടു മാസമായി നാട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ ഉച്ച വരെ സുഹൃത്തിനൊപ്പം അഖില്‍ മദ്യപിച്ചിരുന്നു. അതിനുശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha