ഓണം പ്രമാണിച്ച് വനം വകുപ്പ് ഏമാന്മാരുടെ കൊടും കൊള്ള...
കൊവിഡ് കാലത്ത് സാധരണക്കാർ ഉപജീവന മാർഗത്തിനായി പുറത്തിറങ്ങിയാൻ പെറ്റിയടിക്കുന്നുവെന്ന് പോലീസുകാർക്കെതിരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ കുറച്ച് നാളുകളായി ഉർന്നുവരുന്നത്..ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്...
പലരും തങ്ങൾക്ക് കിട്ടിയ പെറ്റിയുടെ രസീതുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടും പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതിൽ സർക്കാർ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങുകയും വിശദീകരണം നൽകുകയും ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്..
എന്നാലിപ്പോൾ ഇതാ ഇത്തരത്തിൽ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരും ഈ കൊവിഡ് കാലത്ത് ഓണപ്പിരിവിന്റെ പേരിൽ ഏലം കർഷകരിൽ നിന്ന് പണപിരിവ് നടത്തി സസ്പെൻഷനിലായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്...
കുമളി പുളിയൻമല സെക്ഷനിലെ ഉദ്യേഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഒരു ഏലത്തോട്ടമുടമയുടെ വീട്ടിൽ വനപാലകരെത്തി പണം വാങ്ങുന്നതാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നിതിന് പിന്നാലെ നടന്ന അന്വേഷണത്തെ തുടർന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്റേതാണ് നടപടി.
സെക്ഷൻ ഓഫീസർ ചെറിയാൻ വി ചെറിയാൻ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ.രാജു എന്നിവർക്കാണ് സസ്പെൻഷൻ.കൂടാതെ മറ്റുള്ളവരുടെ പങ്ക് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കട്ടപ്പനക്ക് അടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടിൽ വനപാലകരെത്തി പണം വാങ്ങുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തിരിച്ചറിയാതിരിക്കാൻ മഫ്തിയിൽ ടാക്സി വാഹനങ്ങളിലെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്താനെത്തിയത്.....
തോട്ടത്തിൻറെ വലിപ്പത്തിനനുസരിച്ചാണ് തുക ഇവർ ആവശ്യപ്പെടുക. ഇത് ചിലപ്പോൾ 1000 മുതൽ 10,000 വരെ ഈടാക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥാരുടെ ഈ നടപടിയിൽ പൊറുതിമുട്ടിയ കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷൻ മുഖ്യ വനപാലകന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിരുന്നു..തുടർന്നാണ് വനം മന്ത്രി എ.കെ ശശീന്ദ്രന്റേതാണ് നടപടി ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha