സാമ്പത്തിക പ്രതിസന്ധി; ഫോട്ടോഗ്രാഫർ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ചു
പറവൂരിൽ ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തെക്കിനേഴത്ത് വീട്ടില്‍ വിജില്‍ കുമാറിനെ(37) ആണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അയല്‍ വീട്ടിലെ യുവാവ് അന്വേക്ഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്.
ഏഴിക്കരയില്‍ ലവന്‍ഡര്‍ എന്ന പേരില്‍ സ്റ്റുഡിയോ നടത്തുകയായിരുന്നു. കൊവിഡ് ബാധിതനായി വിശ്രമത്തിലായിരുന്ന യുവാവ് സാമ്ബത്തികമായി പ്രതിസന്ധിയിലായിരുന്നു. സ്റ്റുഡിയോയില്‍ നിന്നുള്ള വരുമാനം വളരെ കുറഞ്ഞതും ഇയാളെ വിഷമിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. കാന്‍സര്‍ ബാധിതയായിരുന്ന വിജിലിന്റെ അമ്മ രണ്ട് വര്‍ഷം മുന്‍പാണ് മരിച്ചത്. സജനയാണ് ഭാര്യ, നാലു വയസുകാരനായ മകനുണ്ട്.
https://www.facebook.com/Malayalivartha