'സമാധാനം പുലരുന്നെങ്കില്‍ പുലരട്ടെ', താലിബാന്‍ അനുകൂല പോസ്റ്റിന് വായടപ്പിക്കുന്ന മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്
അധികാരം താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തതോടെ അഫ്ഗാനില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പന്ത്രണ്ട് വയസു മുതലുള്ള പെണ്‍കുട്ടികളെ വീടു കയറി പിടിച്ചു കൊണ്ട് പോകുന്നതായും ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ വെടിവച്ചു കൊല്ലുന്നതും അടക്കമുള്ള ക്രൂരതകള്‍ പുറത്തു വരുമ്പോഴും താലിബാന്‍ ഭരണത്തെ പിന്തുണയ്ക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമുണ്ട്.
ഇപ്പോഴിതാ താലിബാന്‍ നടത്തുന്ന ക്രൂരതകളെ കുറിച്ചുള്ള ഒരു മാധ്യമ റിപ്പോര്‍ട്ട് സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് താഴെയായി താലിബാനെ അനുകൂലമായ ഒരു അഭിപ്രായ പ്രകടനവുമായി ഒരാള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ആ വ്യക്തിയ്ക്ക് കൃത്യമായ മറുപടി കൊടുത്തിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
'ലോക രാജ്യങ്ങള്‍ അവരുടെ ഭരണത്തെ സസൂക്ഷ്മം വീക്ഷികുന്നുണ്ട് . അല്‍ ജസീറ അടക്കം ഉള്ള ചാനലുകള്‍ അവിടത്തെ ചലനങ്ങള്‍ ലൈവായി പുറം ലോകം എത്തിക്കുന്നുമുണ്ട് . ഒരു കൂട്ട ഹത്യ നടന്നതായി എവിടെയും കേട്ടില്ല. അവിടെ സമാധാനം പുലരുന്നെങ്കില്‍ പുലരട്ടെ നമുക്ക് കാത്തിരിക്കാം '
- എന്നായിരുന്നു വിമർകന്റെ കമന്റ്. ഇതിനു താരം നല്‍കിയ മറുപടിയിങ്ങനെ.. 'ഇങ്ങനെയും സമാധാനം പുലരും എന്ന് മനസ്സിലായി. കേരളത്തിലും ഇതുപോലെ ഭാവിയില്‍ താലിബാന്‍ ഭരണം ആകും താങ്കള്‍ ആഗ്രഹിക്കുന്നത്.'
https://www.facebook.com/Malayalivartha