കടല്‍ക്കൊലക്കേസില്‍ ബോട്ടുടമക്കുള്ള നഷ്ടപരിഹാര വിതരണം സുപ്രീംകോടതി തടഞ്ഞു
കടല്‍ക്കൊലക്കേസില്‍ ബോട്ടുടമക്കുള്ള രണ്ട് കോടി രൂപ നഷ്ടപരിഹാര വിതരണം നല്‍കുന്നത് സുപ്രീംകോടതി തടഞ്ഞു. കേരള ഹൈക്കോടതിയോട് സുപ്രീംകോടതി ബോട്ടുടമക്കുള്ള നഷ്ടപരിഹാര തുക ഇപ്പോള്‍ നല്‍കേണ്ടെന്ന് ആവശ്യപ്പെട്ടു.
കോടതി സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രഡിക്ക് നോട്ടീസ് അയച്ചു. ഏഴ് മത്സ്യതൊഴിലാളികള്‍ നഷ്ടപരിഹാര തുകയില്‍ അവകാശവാദം ഉന്നയിച്ച് നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. നാല് കോടി രൂപവീതമാണ് വെടിയേറ്റ് മരിച്ച രണ്ട് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നല്‍കിയത്.
https://www.facebook.com/Malayalivartha