ഏതെങ്കിലും വ്യക്തിയുടെ ഡോക്ടറേറ്റ് വിവാദത്തില്‍ പെട്ടാല്‍ ആ ദേഷ്യത്തിന് മുഖപ്രസംഗം എഴുതുന്ന പാര്‍ട്ടി പത്രങ്ങളും കേരളത്തിലില്ല: എന്നിട്ടും എന്തുകൊണ്ട് ഒരു ഡോക്ടറേറ്റ് വിവാദമായി എന്നത് ചര്‍ച്ചയ്ക്ക് വിധേയമാക്കണം: ശ്രീജിത്ത് പണിക്കര്‍
സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഡോക്ടറേറ്റ് നേടിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. പിഎസ്സി അടക്കമുള്ളവയില്‍ ഭരണപക്ഷ പാര്‍ട്ടിക്കാര്‍ക്കും യുവജന സംഘടനാ നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതില്‍ നിയമനം നടത്തുന്ന ഇടത് ഭരണകാലത്ത് ചിന്തയുടെ ഡോക്ടറേറ്റ് സംശയത്തിന്റെ നിഴലിലാണെന്നാണ് ഭൂരിപക്ഷം പറയുന്നത്.
ഇതിനെ പ്രതിരോധിച്ചുകൊണ്ട് ഇടത് നേതാക്കളും അണികളും സൈബര്‍ ഗ്രൂപ്പുകളും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഈ വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍.
ഏതെങ്കിലും വ്യക്തിയുടെ ഡോക്ടറേറ്റ് വിവാദത്തില്‍ എന്തുകൊണ്ട് അത് വിവാദമായി എന്നുള്ളത് നമ്മള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണം എന്ന് പരിഹാസരൂപേണ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
'കേരളത്തില്‍ ഇന്ന് വിവാദം ആയിക്കൊണ്ടിരിക്കുകയാണ് ഒരു ഡോക്ടറേറ്റ്. ഒരു കാര്യം നമ്മള്‍ മനസ്സിലാക്കുക. കേരളത്തിലെ എല്ലാവരും ഡോക്ടറേറ്റ് നേടുന്നവരല്ല. ഡോക്ടറേറ്റ് ഉള്ള എല്ലാവരും വിവാദങ്ങളില്‍ പെടാറുമില്ല. ഇനി അഥവാ ഏതെങ്കിലും വ്യക്തിയുടെ ഡോക്ടറേറ്റ് വിവാദത്തില്‍ പെട്ടാല്‍ ആ ദേഷ്യത്തിന് മുഖപ്രസംഗം എഴുതുന്ന പാര്‍ട്ടി പത്രങ്ങളും കേരളത്തിലില്ല. എന്നിട്ടും എന്തുകൊണ്ട് ഒരു ഡോക്ടറേറ്റ് വിവാദമായി എന്നുള്ളത് നമ്മള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണം.'
- ലെ ജിമിക്കി കമ്മല്‍
https://www.facebook.com/Malayalivartha