ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഇന്ന് തിരുവോണം.... കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയില്‍ നിന്നും അതിജീവനത്തിന്റെ പ്രതീക്ഷയോടെ മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു... പ്രിയ വായനക്കാര്‍ക്ക് ഓണാശംസകള്‍
ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഇന്ന് തിരുവോണം. കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയില്‍ നിന്നും അതിജീവനത്തിന്റെ പ്രതീക്ഷയോടെയാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. ഒരുമയുടേയും അതിജീവനത്തിന്റേയും മാനവികതയുടേയും ഒരു ഓണം കൂടിയെത്തി.
പതിവ് ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ, തലേന്ന് ഉത്രാടപാച്ചിലില്ലാതെ ഒരോണക്കാലം. ഒരുപക്ഷേ, നൂറ്റാണ്ടില്‍ ഇതാദ്യമായാകാം നാം ഇതുപോലൊരു തിരുവോണത്തെ വരവേല്‍ക്കുന്നത്.
കൊറോണ മഹാമാരിക്കിടയില്‍ ഒരു തിരുവോണം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാതെ സുഹൃത്തുക്കളെ കാണാതെയുള്ള ഒരു ഓണാഘോഷം.ഈ വര്‍ഷത്തെ ഓണം മലയാളിയ്ക്ക് അല്‍പം വ്യത്യസ്തം തന്നെയാണ്.
മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ചുമായിരിക്കും മലയാളികളുടെ ഇത്തവണത്തെ ഓണാഘോഷങ്ങള്‍. ഒരുമയുടേയും അതിജീവനത്തിന്റേയും മാനവികതയുടേയും ഓണം കൂടിയാണിത്.
കൂടാതെ പാട്ടിലും പഴങ്കഥകളിലും നിറയുന്ന ഗതകാലസ്മരണകളാണ് മലയാളിയുടെ ഓണം. ആഘോഷങ്ങളും ആര്‍പ്പുവിളികളും കോവിഡിന്റെ പരിധിയില്‍ വരുമ്പോഴും മാവേലി തമ്പുരാനെ വരവേല്‍ക്കാനായി മലയാളി വീടുകള്‍ ഒരുങ്ങിക്കഴിഞ്ഞു.
ഓര്‍മ്മകളുടെ വസന്തകാലമാണ് ഓണം. മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്നകാലം. അതിരാവിലെ കുളിച്ച് കോടിയുടുപ്പിട്ട് പൂവിറുത്ത് പൂവട്ടിനിറച്ച് മുറ്റത്ത് പൂക്കളം തീര്‍ക്കണം. അത്തം മുതല്‍ തീര്‍ത്ത കളങ്ങളെക്കാള്‍ വലിയ കളം തീര്‍ത്ത് മാവേലിയെ വരവേല്‍ക്കണം.
ആര്‍ത്തുമദിക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്ക് അന്നത്തെ കളികളെല്ലാം ഓണക്കളികളാണ്. മൂളുന്നതെല്ലാം ഓണപ്പാട്ടുകളായിരിക്കും. നാക്കിലയില്‍ വിഭവങ്ങള്‍ വിളമ്പി ഒരുപിടി സദ്യയും കൂടി വേണം ഓണത്തിന്റെ രുചിയറിയാന്‍. കാലമെത്ര തന്നെ മാറിയാലും ഓണമുള്ളിടത്തോളം മലയാളികള്‍ക്ക് അത് മറക്കാനാവില്ല. കെട്ടുകാഴ്ചകളെത്ര മാറിയാലും ഒരു മുണ്ടും നേരിയതും ചുറ്റിയുടുത്ത് മലയാളിക്ക് ഓര്‍മ്മകളിലേക്കിറങ്ങി വരാന്‍ ഓണമിങ്ങനെ വന്നുകൊണ്ടേയിരിക്കും. അതിജീവനത്തിന്റെ പ്രത്യാശയില്‍ കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓണം ആഘോഷിക്കാം. എല്ലാ പ്രേക്ഷകര്‍ക്കും മലയാളി വാര്‍ത്തയുടെ ഓണാശംസകള്‍ .
" f
https://www.facebook.com/Malayalivartha