വാക്‌സിൻ രണ്ട് ഡോസ് എടുത്തിട്ടും കൊറോണ; കാരണം ഡെല്‍റ്റ വകഭേദമെന്ന് റിപ്പോര്‍ട്ട്, ഇന്ത്യയില്‍ ഇത്തരം കേസുകളുടെ ജീനോം സീക്വന്‍സിങ്ങില്‍ ഡെല്‍റ്റ വേരിയന്റിന്റെ ഉയര്‍ന്ന അനുപാതം കാണിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍സാകോഗ്
കൊറോണ വ്യാപനത്തെ ചേര്ത്ത് നിർത്താൻ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയത് വാക്‌സിൻ തന്നെയായിരുന്നു. എന്നാൽ കോവിഡ് 19നെതിരായ വാക്‌സിനേഷന് ശേഷവും പലരിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താന്‍ കാരണം ഡെല്‍റ്റ വകഭേദമെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഇന്ത്യയില്‍ ഇത്തരം കേസുകളുടെ ജീനോം സീക്വന്‍സിങ്ങില്‍ ഡെല്‍റ്റ വേരിയന്റിന്റെ ഉയര്‍ന്ന അനുപാതം കാണിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്‍സാകോഗിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കൂടാതെ വാക്‌സിനേഷന് ശേഷവും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ കൊറോണയുടെ പുതിയ വകഭേദം ഉയര്‍ന്നുവരുന്നുണ്ടോ എന്നതാണ് പലരും ആശങ്കപ്പെടുന്നത്. നിലവിലുള്ള വാക്‌സിനുകള്‍ അവയ്‌ക്കെതിരെ ഫലപ്രദമാകുമോ എന്ന ചിന്തയും ആളുകളിൽ ആശങ്ക വിതയ്ക്കുന്നുണ്ട്. എന്നാല്‍ വാക്‌സിനേഷന്‍ രോഗം ഗുരുതരമാകുന്നതും മരണവും കുറയ്ക്കാന്‍ ഏറെ ഫലപ്രദമാണെന്ന് ഇന്‍സാകോഗ് റിപ്പോര്‍ട്ട് കാണിക്കുന്നു.
അതേസമയം ഡെല്‍റ്റ വേരിയന്റ് വ്യാപിക്കുന്നതാണ് പ്രതിരോധശേഷി ആര്‍ജിച്ചശേഷവും രോഗമുണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വൈറസ് പകരുന്നത് തടയുന്നതില്‍ വാക്‌സിന്‍ ഫലപ്രാപ്തി കുറയുന്നതും പല കാരണങ്ങളില്‍ ഒന്നാണെന്ന് ഇന്‍സാകോഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുകയുണ്ടായി.
https://www.facebook.com/Malayalivartha