പീഡന പരാതി ഒതുക്കി തീര്‍ക്കുന്നത് സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യം; ഇതു വഴി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല രംഗത്ത്. സ്ത്രീ പീഡന വിഷയത്തില്‍ മന്ത്രി എ കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല.
സ്ത്രീ പീഡനം ഒതുക്കി തീര്‍ക്കുവാന്‍ ശ്രമിക്കുന്നത് സ്ത്രീ പീഡനത്തിനെ സഹായിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരിച്ചത്.
മന്ത്രി ശശീന്ദ്രന് ക്ലീന്‍ ചീറ്റ് നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിഘണ്ടു പ്രകാരമാണ്. സ്ത്രീ പീഡനത്തിനെ ഒതുക്കി തീര്‍ക്കുവാന്‍ ശ്രമിക്കുന്നവരെ കുറ്റവിമുക്തനാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതു വഴി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പീഡന പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന മന്ത്രിയുടെ ഭാഷാപ്രയോഗത്തില്‍ തെറ്റില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിലെ അര്‍ത്ഥം.
ഒരു പ്രയാസവുമില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഇരയുടെ പേരോ ഇരയ്ക്ക് എതിരെ പരാമര്‍ശമോ സംഭാഷണത്തില്‍ ഇല്ലെന്നും കേസ് പിന്‍വലിക്കണമെന്നോ സംഭാഷണത്തില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha