വിവാഹ നാടകം; ഹണിട്രാപ്പ്; സ്വകാര്യരംഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണി; പണം തട്ടിയെടുത്തു; പ്രതികള്‍ പിടിയില്‍
എറണാകുളം സ്വദേശിയെ വിവാഹത്തട്ടിപ്പില്‍പ്പെടുത്തി സ്വര്‍ണവും പണവും തട്ടിയ കേസില്‍ നാലു പേര്‍ പിടിയിൽ. കാസര്‍കോട് സ്വദേശികളായ ദമ്പതികളും യുവതിയും ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
കാസര്‍കോട് നായന്മാര്‍മൂല സ്വദേശിനി സാജിദ, അരമങ്ങാനം സ്വദേശി എന്‍.എ.ഉമ്മര്‍, ഭാര്യ ഫാത്തിമ, പരിയാരം സ്വദേശി ഇക്ബാല്‍ എന്നിവരെയാണ് കൊച്ചി കടവന്ത്ര സ്വദേശിയായ വ്യാപാരിയുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് പിടിയിലായത്.
വ്യാപാരിയുടെ 3.75 ലക്ഷം രൂപയും സ്വര്‍ണവുമാണ് പ്രതികള്‍ തന്ത്രപരമായി വിവാഹത്തട്ടിപ്പിന് ശേഷമാണ് വ്യാപാരിയെ ഹണിട്രാപ്പില്‍പ്പെടുത്തിയത്.
മിസ്ഡ് കോളിലൂടെയാണ് പ്രതികളിലൊരാളായ സാജിദ വ്യാപാരിയെ വലയിലാക്കിയത്. ഉമ്മറിന്റെയും ഫാത്തിമയുടെയും മകളാണ് സാജിദ എന്നു തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്.
ഓഗസ്റ്റ് രണ്ടിന് ഇയാളെ കാഞ്ഞങ്ങാട് എത്തിച്ച് പ്രതികള്‍ കല്യാണ നാടകം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൊവ്വല്‍ പള്ളിയിലെ വാടക വീട്ടില്‍ ഒരുമിച്ചുതാമസിച്ചു. സ്വകാര്യ നിമിഷങ്ങളിലെ രംഗങ്ങള്‍ ക്യാമറയില്‍ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കുമെന്ന് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും വാങ്ങുകയായിരുന്നു.
ആദ്യം ആവശ്യപ്പെട്ട പണം വ്യാപാരി നല്‍കി. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ സാജിദ സമാന കേസുകളില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിപ്പട്ടികയിലുള്ളയാളാണ്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാലു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha