ഭാര്യ ചികിത്സയിലായിരുന്നപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പണം ചോദിച്ച് ഭർത്താവ്; അലിവ് തോന്നി പണമയച്ചത് നിരവധി ആൾക്കാർ; ആ സത്യമറിഞ്ഞപ്പോൾ പണം അയച്ചവർ അമ്പരന്നു; ഭാര്യ മരിച്ചിട്ടും ഭർത്താവിന്റെ തട്ടിപ്പ് ; ഒടുവിൽ കുടുങ്ങിയത് അദ്ദേഹത്തിന്റെ ഇടപ്പെടലിൽ
ചികിത്സയ്ക്ക് പണം ചോദിച്ചുള്ള തട്ടിപ്പുകൾ നാം പലപ്പോഴും കണ്ടിട്ടുണ്ട്. അത് ചിലപ്പോൾ രോഗിയുടെ ബന്ധുക്കൾ ആകാം അല്ലെങ്കിൽ ഇല്ലാത്ത ചികിത്സയ്ക്ക് സഹായം തേടിക്കൊണ്ടുള്ള തട്ടിപ്പുകൾ ആകാം
. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. കോട്ടയത്തു നിന്നും പുറത്തുവരുന്നത് അത്തരത്തിലൊരു വാർത്തയാണ്. ഭാര്യ ചികിത്സയിലായിരുന്നപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പണം തട്ടിപ്പ് നടത്തി. പോരാത്തതിന് ഭാര്യ മരിച്ചിട്ടും തട്ടിപ്പു തുടർന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വരുന്നത്.
ഗർഭിണിയായ ഭാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നോപ്പോഴാണ് ഇയാൾ ആദ്യം പണപ്പിരിവ് നടത്തിയത്. കൈയിൽ ആവശ്യത്തിന് പണമുണ്ടായിരുന്നിട്ടും സാമൂഹികമാധ്യമത്തിലൂടെ ലക്ഷങ്ങൾ പിരിച്ചെടുക്കുകയായിരുന്നു ഇയാൾ . ഭാര്യ മരിച്ചപ്പോഴാകട്ടെ ആശുപത്രിക്കാരോട് മുഴുവൻ കള്ളം പറഞ്ഞ് മുഴുവൻ തുകയും നൽകാതെ മൃതദേഹം കൊണ്ടുപോകുകയും ചെയ്തു.
ഇതിനെക്കാൾ ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം തങ്ങൾ ആരുടെ ചികിത്സയ്ക്ക് വേണ്ടിയാണോ പണം നൽകുന്നത് ആ വ്യക്തി ഇപ്പോൾ ജീവനോടെ ഇല്ല എന്ന് അറിയാതെ , വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്ന പഴയ പോസ്റ്റുകൾ കണ്ട് ആളുകൾ ഇപ്പോഴും അക്കൗണ്ടിലേക്ക് പണമിടുന്നുവെന്നതാണ്.
ഈ പണം ഉപയോഗിച്ച് യുവാവ് സുഖമായി ജീവിക്കുന്നുണ്ട് . ഒടുവിൽ ചാരിറ്റി തട്ടിപ്പിനെ കുറിച്ചുള്ള വിവരം പുറത്തായത്, മരിച്ച യുവതിയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയപ്പോൾ മാത്രമാണ്.
തിരുവല്ല സ്വദേശിനിയായ 30-കാരിയായിരുന്നു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത് . കോവിഡ് ബാധിച്ചതിനെത്തുടർന്ന് മേയിലായിരുന്നു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ ഇവർക്ക് കോവിഡ് നെഗറ്റീവായി. പക്ഷേ ഗർഭസ്ഥശിശു മരിച്ചു. ജൂൺ 24-ന് യുവതിയും മരിച്ചു.ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായതാണ് യുവതിയുടെ മരണകാരണം.
ഇതിനിടയ്ക്ക് ചികിത്സാസഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശവുമായി യുവതിയുടെ ഭർത്താവ് സാമൂഹികമാധ്യമത്തിലൂടെ രംഗത്തുവരികയും ചെയ്തതോടെ മനസ്സലിഞ്ഞ ആളുകൾ പണം അയക്കാൻ തുടങ്ങി. ഇയാൾക്ക് ആകട്ടെ പണം ധാരാളം ലഭിക്കാൻ തുടങ്ങി . 35 ലക്ഷത്തിലധികം രൂപയോളമാണ് കള്ളം പറഞ്ഞ് ഇയാൾ നേടിയെടുത്തത്. ആശുപത്രിയിലാകട്ടെ 26 ലക്ഷം രൂപയുടെ ബില്ലും വന്നു .
ഏഴുലക്ഷം രൂപയോളം ബാക്കി അടയ്ക്കാനുണ്ടായിരുന്നു. എന്നാൽ പണമില്ലെന്ന് ഇയാൾ അഭ്യർത്ഥിച്ച തോടെ ആശുപത്രിക്കാർ മൃതദേഹം കൊണ്ടുപോകാൻ അനുവാദം കൊടുക്കുകയും ചെയ്തു.പിന്നീടാണ് യുവതിയുടെ അച്ഛൻ ഈ തട്ടിപ്പിന്റെ കാര്യം മനസ്സിലാക്കിയാത്. ഉടനെതന്നെ അദ്ദേഹം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്,ചികിത്സാസഹായത്തിനായി പ്രചാരണം നടത്തിയത് താനറിയാതെയാണെന്നും ഇരുകുടുംബങ്ങളും സാമ്പത്തികമായി നല്ല നിലയിലായതിനാൽ അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
നാല് ലക്ഷത്തോളും രൂപ തന്റെ കൈയിൽനിന്ന് ഇയാൾ വാങ്ങിച്ചെടുത്തു. എത്ര തുക വേണമെങ്കിലും തരാമെന്ന് മരിച്ചുപോയ യുവതിയുടെ അച്ഛൻ പറയുകയും ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം കൈയിൽനിന്ന് ചികിത്സയ്ക്ക് യുവാവ് പണം വാങ്ങിയെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
മരണാനന്തര ചടങ്ങുകൾ നടന്നത് യുവതിയുടെ വീട്ടിൽവെച്ചായിരുന്നു. എന്നാൽ ചടങ്ങുകൾക്കുശേഷം മരുമകൻ വീട്ടിലേക്ക് വന്നിട്ടില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. മകളുടെ കൈവശമുണ്ടായിരുന്ന 50 പവനോളം സ്വർണവും മടക്കിനൽകിയിട്ടില്ല. യുവതി മരിച്ചതറിയാതെ, പഴയ ഫെയ്സ്ബുക്ക്, വാട്സാപ്പ് സന്ദേശങ്ങൾ കണ്ട് ആളുകൾ ഇപ്പോഴും പണം ഇടുന്നു .
ഓഗസ്റ്റ് 18-ന് യുവതിയുടെ ബന്ധുക്കൾ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവല്ല ഡിവൈ.എസ്.പി.ക്ക് പരാതി നൽകി.പരാതിയെത്തുടർന്ന് യുവാവ് ആശുപത്രിയിലെത്തി ബാക്കി തുകകൂടി അടയ്ക്കുകയും ചെയ്തു. പരാതിയിൽ പറയുന്ന സ്വർണം പണയംവെച്ചപ്പോൾ ലഭിച്ച പണമാണ് ഇതിന് ഉപയോഗിച്ചതെന്നാണ് സൂചന. ഏതായാലും ചാരിറ്റി തട്ടിപ്പ് വളരെയധികം ഞെട്ടിക്കുന്ന സംഭവം തന്നെ.
https://www.facebook.com/Malayalivartha