സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നമ്പര്‍ ശേഖരിച്ച് ഇന്റര്‍നെറ്റ് നമ്പര്‍ ഉപയോഗിച്ച്ചെയ്യുന്നത് മറ്റൊന്ന്; അവസാനം സ്വന്തം അശ്ലീല വിഡിയോ അയച്ചുനല്‍കും, തിരുവനന്തപുരം പൊന്മുടി സ്വദേശി ഷൈജുവിനെ പോലീസ് പിടികൂടി
സംസ്ഥാനത്തെ വിവിധയിടങ്ങളിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വന്തം അശ്ലീല വിഡിയോ അയച്ചുനല്‍കിയ യുവാവിനെ പോലീസ് പിടികൂടി. നിരവധി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയത്. തിരുവനന്തപുരം പൊന്മുടി സ്വദേശി ഷൈജുവാണ് (38) അറസ്റ്റിലായത്. വയനാട് സൈബര്‍ ക്രൈം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നമ്പര്‍ ശേഖരിച്ച് ഇന്റര്‍നെറ്റ് നമ്പര്‍ ഉപയോഗിച്ച് വിഡിയോ കാള്‍ ചെയ്യുക പതിവാക്കിയിരുന്നു. പിന്നാലെ സ്വന്തം അശ്ലീല ദൃശ്യങ്ങള്‍ അയച്ചുനല്‍കുകയുമാണ് ഇയാള്‍ ചെയ്തിരുന്നത്.
അതേസമയം ജില്ലയില്‍ നിന്നുതന്നെ ഒട്ടനവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായതെന്ന് പൊലീസ് പറയുകയുണ്ടായി. വയനാട് സൈബര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജിജീഷിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സലാം, ഷുക്കൂര്‍, രഞ്ജിത്ത്, പ്രവീണ്‍ എന്നിവര്‍ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha