സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; മൂന്ന് ജില്ലകളില്‍ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കകള്‍ക്കു ക്ഷാമം, പാലക്കാടു ജില്ലയില്‍ ഐസിയു, വെന്റിലേറ്റര്‍ ഒഴിവില്ല
സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുകയാണ്. ഇതേതുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കകള്‍ക്കു ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. എന്നാല്‍ സംസ്ഥാനത്തെ മറ്റ് പല ജില്ലകളിലും ചികിത്സ തേടുന്ന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ പാലക്കാട്, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളാണ് രോഗികളെ കൊണ്ട് നിറയുന്നത്. നിലവിൽ പാലക്കാടു ജില്ലയില്‍ ഐസിയു, വെന്റിലേറ്റര്‍ ഒഴിവില്ല. ജില്ലാ കോവിഡ് ആശുപത്രിയില്‍ ആകെയുള്ളത് 53 വെന്റിലേറ്ററുകൾ മാത്രമാണ്. അതില്‍ 50 ലും കോവിഡ് ബാധിതര്‍ ഉണ്ട്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും ജില്ലയില്‍ ഉയരുകയാണ്.
അതോടൊപ്പം തന്നെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 2 മാസമായി എല്ലാ ഐസിയു കിടക്കകളും നിറഞ്ഞിരിക്കയാണ്. വെന്റിലേറ്ററുകളും ഒഴിവില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും വെന്റിലേറ്റര്‍, ഐസിയു, വാര്‍ഡ് എന്നിവയില്‍ ഒഴിവില്ല എന്നാണ് ലഭ്യമാകുന്ന വിവരം.
എന്നാല്‍, തിരുവനന്തപുരം ജില്ലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണം 30 ശതമാനത്തില്‍ താഴെ മാത്രമാണ്. പത്തനംതിട്ട ജില്ലയില്‍ ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണം താരതമ്യേന കുറവാണ്.
https://www.facebook.com/Malayalivartha