ഉള്ള് പിടയുമ്പോഴും... സിനിമയില്‍ നിന്നും മോശപ്പെട്ട അനുഭവങ്ങള്‍ പലപ്പോഴായി പല നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്; എന്നാല്‍ മലയാള സിനിമയില്‍ മോശപ്പെട്ട അനുഭവം എന്നു പറയാന്‍ ഇതുമാത്രമേ തനിക്കുള്ളൂവെന്ന് ചിത്ര; അന്ന് തുണയായത് മമ്മൂട്ടി
നടി ചിത്രയുടെ അകാലത്തിലുള്ള വേര്‍പാടിലാണ് മലയാള സിനിമ. ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി മലയാളി പ്രേക്ഷകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയതാരമാണ് ചിത്ര.
ശശികുമാറിന്റെ ആട്ടകലാശം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായാണ് നടി സിനിമയുടെ അകത്തളത്തിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീടങ്ങോട്ട് അമരം, ദേവാസുരം, പാഥേയം, ഏകലവ്യന്‍, പൊന്നുച്ചാമി, അദൈ്വതം, ആറാം തമ്പുരാന്‍ തുടങ്ങി സൂത്രധാരനില്‍ വരെ വളരെ ശ്രദ്ധേയമായ വേഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ചിത്രയെത്തി. എന്നാല്‍ സിനിമാ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ഒരു ദുരനുഭവത്തെ കുറിച്ച് മാസങ്ങള്‍ക്ക് മുന്‍പ് ചിത്ര തുറന്ന് പറഞ്ഞിരുന്നു.
മലയാളസിനിമയ്ക്കു പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മികച്ച വേഷങ്ങള്‍ തന്നെ ചിത്രയെ തേടിയെത്തി. എന്നാല്‍ തടവറയിലെ രാജകുമാരിയെ പോലെയായിരുന്നു വര്‍ഷങ്ങളോളമുള്ള തന്റെ ജീവിതമെന്ന്...
'വലിയ ബാനറുകള്‍, വലിയ സംവിധായകര്‍, വലിയ എഴുത്തുകാര്‍ ഒക്കെ നിറഞ്ഞു നിന്ന കാലഘട്ടമായിരുന്നു അത്. ജോലി തന്നെ ഉന്മാദമായി കണ്ടിരുന്ന അവര്‍ക്ക് മോശപ്പെട്ട കാര്യങ്ങള്‍ ചിന്തിക്കാന്‍ കൂടി സമയം കിട്ടിയിരുന്നില്ല. ഇന്നത്തെ തലമുറയ്പക്ക് തൊഴിലില്‍ ആത്മാര്‍ത്ഥത കുറഞ്ഞിട്ടാവാം സെറ്റില്‍ അസുഖകരമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അധികമാരോടും സംസാരിക്കാത്ത എന്റെ പ്രകൃതം ജാഡയാണെന്ന് തെറ്റിദ്ധരിച്ച ഒരു അസി. ഡയറക്ടര്‍ ഉണ്ടായിരുന്നു.
അയാള്‍ എപ്പോഴും പറയും 'രണ്ടുകൊല്ലം കഴിഞ്ഞാല്‍ ഞാനും സിനിമയെടുക്കും. വലിയ സംവിധായകനാകും. എന്നെ മൈന്റ് ചെയ്യാത്തവരെയൊക്കെ അന്ന് ഒരു പാഠം പഠിപ്പിക്കും.' എന്റെ മുഖത്തുനോക്കിയാവും അയാളിത് പറയുക.
കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം സംവിധായകനായി. ആളുടെ ഒരു പടത്തില്‍ ഞാനായിരുന്നു നായിക. മമ്മൂക്കയാണ് നായകന്‍. ഒരു പാട്ടുസീനില്‍ ഞാന്‍ ഒരു കുന്നിറങ്ങിവരുന്നു. വലിയ കുന്നാണ്. തിളച്ചുമറിയുന്ന വെയിലും. ഞാന്‍ മിണ്ടാത്തതിലുള്ള പ്രതികാരം മനസില്‍വച്ചാവണം പതിനഞ്ച് തവണ അയാള്‍ ആ ഷോട്ട് എടുത്തു. ഞാനാകെ വിയര്‍ത്ത് കുളിച്ചു. എനിക്ക് തലചുറ്റി. വീണ്ടും വീണ്ടും അയാള്‍ ആ ഷോട്ടിന് നിര്‍ബന്ധിച്ചു. മമ്മൂക്കയ്ക്ക് ഇത് കണ്ട് ദേഷ്യം വന്നു. അദ്ദേഹം സംവിധായകനോട് ചൂടായി. അപ്പോഴാണ് അയാള്‍ ഓ.കെ പറഞ്ഞത്. മലയാള സിനിമയില്‍ മോശപ്പെട്ട അനുഭവം എന്നുപറയാന്‍ ഇതുമാത്രമേ എനിക്കുള്ളൂ'. എന്നും ചിത്ര പറഞ്ഞു.
സിനിമ മേഖലയില്‍ തനിക്ക് അഭയ കേന്ദ്രം ലോഹിതദാസായിരുന്നുവെന്ന് ചിത്ര മുമ്പ് വെളിപ്പെടുത്തിയിരുന്നു.
'ചിത്തൂ...ലോഹിയുടെ വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. സ്‌നേഹത്തിന്റെ മന്ത്രം കാതില്‍ മുഴങ്ങുന്നു. സ്‌നേഹത്തിന്റെ മന്ത്രച്ചരട് ജപിച്ചുകെട്ടിയാണ് ലോഹിതദാസ് ഓരോ വാക്കും പുറത്തുവിടുക. അവ ലഭിക്കുമ്പോള്‍ അളവറ്റ ആത്മവിശ്വാസവും കൂടെ ആളുണ്ടെന്ന സുരക്ഷിതത്വബോധവും ഉള്ളിലാളും. 'പിറക്കാതെ പോയ സഹോദരന്റെ സ്ഥാനമായിരുന്നു ലോഹിക്ക് എന്റെ ജീവിതത്തില്‍.
സിനിമയിലെ മുഴുവന്‍ പുരുഷന്മാരും എന്റെ മകളെ വഴിതെറ്റിക്കാന്‍ നടക്കുന്നവരാണ് എന്ന ചിന്തയോടെ ജീവിക്കുന്ന അപ്പയ്ക്ക് പോലും ലോഹിയെ വലിയ കാര്യമായിരുന്നു. അമ്മയുടെ മരണവും അനിയത്തിയുടെ വിവാഹവും തീര്‍ത്തും ഏകാന്തയാക്കി മാറ്റിയ കാലത്ത് ലോഹിതദാസ് എനിക്കൊരു അഭയകേന്ദ്രമായിരുന്നു.
അച്ഛന്റെ സ്വഭാവം നാള്‍ക്കുനാള്‍ കടുത്തുവന്നു. ലൊക്കേഷനിലും വീട്ടിലും ഇടംവലം തിരിയാന്‍ സമ്മതിക്കില്ല. വീട്ടിലെ ലാന്റ് ഫോണ്‍ തൊടാന്‍ പോലും അവകാശമുണ്ടായിരുന്നില്ല. സ്‌ക്രിപ്റ്റ് കേള്‍ക്കുന്നതിന്റെയും ജോലിയുടെയും തിരക്കിനിടയില്‍ മകളെ പരിഗണിക്കുന്നതില്‍ അദ്ദേഹത്തിന് വീഴ്ച വരുകയും ചെയ്തു. ഭ്രാന്ത് പിടിക്കുമെന്ന് തോന്നുന്ന നേരങ്ങളില്‍ ഞാന്‍ ലോഹിയെ വിളിക്കും.
അച്ഛന്റെ സ്‌നേഹമില്ലായ്മയും ഒറ്റപ്പെട്ട ജീവിതത്തിന്റെ കടും കയ്പും ഇടയ്ക്കിടെ ഉള്ളിലുണരുന്ന മരണചിന്തയും പങ്കുവയ്ക്കുമ്പോള്‍ ലോഹി സ്ഥിരം പറയുന്ന ഒരു വാചകമുണ്ട്. ചിത്തൂ അച്ഛന്റേത് സ്‌നേഹക്കുറവല്ല, സ്‌നേഹക്കൂടുതലാണ് എന്ന് ഒരിക്കല്‍ നീ മനസിലാക്കും.
"
https://www.facebook.com/Malayalivartha