സിസ്റ്റര്‍ അഭയ വത്തിക്കാനിലെ ' വൈദികരെ പഠിപ്പിച്ചതെന്ത്? അനുഭവമേ ഗുരു പക്ഷേ പിടിക്കപ്പെട്ടു
കന്യാസ്ത്രി മഠത്തിലെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ ഒരു കന്യാസ്ത്രിയെ കണ്ടത് ഇങ്ങ് കേരളത്തിലാണ്. സിസ്റ്റര്‍ അഭയ.
ബ്രഹ്മചര്യം പാലിക്കുന്ന വൈദികരാണ് അഭയകേസില്‍ പ്രതിയായത്. കേസില്‍ അകപ്പെട്ട വൈദികരും കന്യാസ്ത്രിമാരും ഇന്ന് ജയിലിലാണ്.
കേരളത്തിലെ വൈദികരുടെ അനുഭവം അമേരിക്കയിലും വത്തിക്കാനിലുമുള്ള വൈദികര്‍ മനസ്സിലാക്കിയെന്നു വേണം കരുതാന്‍. അതിനാല്‍ അവര്‍ കന്യാസ്ത്രിമാര്‍ക്ക് പിന്നാലെ പോയില്ല. പകരം ആധുനിക സാങ്കേതിക വിദ്യക്ക് പിന്നാലെ പ്രയാണം തുടര്‍ന്നു. ഇതാണ് അന്താരാഷ്ട്ര തലത്തിലെ ചൂടുള്ള വാര്‍ത്ത.
ബ്രഹ്മചര്യം പിന്തുടരുന്ന വൈദികര്‍ ഡേറ്റിംഗ് ആപ്പുകള്‍ പയോഗിക്കുന്നത് രാജ്യാന്തര തലത്തില്‍ വാര്‍ത്തയായത് കഴിഞ്ഞ ദിവസമാണ്. ബ്രഹ്മചാരിയായ ഒരാള്‍ക്ക് ലൈംഗിക ചിന്തകളുണ്ടായാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന മട്ടിലാണ് വിവാദം കൊഴുക്കുന്നത്. ഉപരിപ്ലവമായ വിഷയങ്ങളില്‍ വിവാദമുണ്ടാക്കുന്നവര്‍ക്ക് അഫ്ഗാനും താലിബാനുമൊന്നും വിഷയമേയല്ല.
കത്തോലിക്കാ സഭയിലെ വൈദികര്‍ ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നു എന്ന കണ്ടുപിടുത്തം നടത്തിയത് ന്യൂയോര്‍ക്ക് ടൈംസാണ്.
അമേരിക്കയിലും വത്തിക്കാനിലുമായി വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വൈദികരുടെ മൊബൈല്‍ ഫോണിലെ ഡാറ്റ പഠനവിധേയമാക്കിയപ്പോഴാണ് ന്യൂയോര്‍ക്ക് ടൈംസ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്. ഗേ വിഭാഗക്കാരില്‍ സജീവമായിട്ടുള്ള ഡേറ്റിംഗ് ആപ്പായ ഗ്രിന്‍ഡറാണ് വൈദികര്‍ ഉപയോഗിക്കുന്നത്. വൈദികര്‍ മാത്രമല്ല ബിഷപ്പുമാരും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നതായും .
പരമ്പരാഗത െ്രെകസ്തവ വിഭാഗത്തിലുള്ളവരുടെ ബ്ലോഗായ പില്ലറിലാണ് ഇതിനേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആദ്യമായി വന്നത്. തെളിവുകള്‍ അടക്കമുള്ള റിപ്പോര്‍ട്ട് നേരത്തെ യുഎസ് ബിഷപ്പ് കോണ്‍ഫെറന്‍സിലെ ഉയര്‍ന്ന പദവിയുള്ള വൈദികനായിരുന്ന മോണ്‍സിഞ്ഞോര്‍ ജെഫെറി ബറിലിന്റെ രാജിയിലേക്ക് നയിച്ചതിന് പിന്നാലെയാണ് വീണ്ടും ആരോപണം ശക്തമായത്. ഇതോടെ കത്തോലിക്കാ സഭ പ്രതിരോധത്തിലായി. 2018ല്‍ മാത്രം 32 മൊബൈല്‍ ഫോണുകളില്‍ ഗേ ഡേറ്റിംഗ് ആപ്പ് സജീവമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വത്തിക്കാന്‍ നഗരത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത പ്രദേശങ്ങളില്‍ നിന്നും ഈ ഫോണുകളില്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. തുറന്ന ചിന്തകള്‍ പിന്തുടരുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പിന്തുണയ്ക്കുന്ന വൈദികര്‍ക്കെതിരെയുള്ള ആയുധമായാണ് ഈ കണ്ടെത്തലിനെ യാഥാസ്ഥിതിക മനോഭാവമുള്ള വൈദികര്‍ വിലയിരുത്തുന്നത്. ഇരുവിഭാഗങ്ങളും തമ്മില്‍ തുറന്ന ഏറ്റുമുട്ടലിനുള്ള സാഹചര്യങ്ങളൊരുങ്ങുന്നതായാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. അതായത് മാര്‍പ്പാപ്പയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമായി ഇതിനെ വ്യാഖ്യാനിക്കുന്നു.
ബ്രഹ്മചര്യ വ്രതം സ്വീകരിച്ച കത്തോലിക്കാ പുരോഹിതരെ അപമാനിക്കുന്നതാണ് പുതിയ കണ്ടെത്തലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആരോപണം ആദ്യ വന്ന പില്ലര്‍ എന്ന ബ്ലോഗിന് വൈദികരുടെ ഫോണ്‍ ഡാറ്റ ലഭിച്ചത് ദുരൂഹമാണെന്ന് ചിലര്‍ വാദിക്കുന്നു. ഡാറ്റ ലഭിച്ചെങ്കില്‍ തന്നെ ഇത് എത്തരത്തിലാണ് വിലയിരുത്തിയതെന്നും വ്യാപകമായ രീതിയില്‍ ചോദ്യമുയരുന്നുണ്ട്.വൈദികരെ മോശമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പരാതിയുണ്ട്.
കത്തോലിക്കാ സഭയില്‍ നടക്കുന്ന ഇത്തരം വ്യത്തികേടുകളെ തുറന്നു കാണിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പില്ലറിന്റെ എഡിറ്റര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പ്രതികരിച്ചത്. അതോടൊപ്പം തന്നെ ഗേ വിഭാഗങ്ങളിലുള്ളവര്‍ ഏറെയുള്ള ന്യൂജേഴ്‌സി മേഖലയില്‍ ഇത്തരം ആപ്പുകള്‍ വൈദികര്‍ ഉപയോഗിക്കുന്നത് ഒരു കാര്യത്തിന് വേണ്ടി മാത്രമല്ലെന്നും നിരീക്ഷിക്കുന്നവരുമുണ്ട്.
2020 വരെ ഉപയോക്താവിന്റെ ലൊക്കേഷന്‍ ഡാറ്റ ഈ ഡേറ്റിംഗ് സൈറ്റ് ലഭ്യമാക്കിയിരുന്നു.ജനുവരിയില്‍ ഇത്തരത്തില്‍ ഡാറ്റ വില്‍പ്പന നടത്തിയതിന് ഗ്രിന്‍ഡറിന് വലിയ പിഴ അടയ്‌ക്കേണ്ടി വന്നിരുന്നു. നോര്‍വീജിയന്‍ ഡാറ്റ് പ്രൊട്ടെക്ഷന്‍ അതോറിറ്റിയാണ് ഡേറ്റിംഗ് സൈറ്റിന് പിഴയിട്ടത്. ഏതായാലും ഡാറ്റാ ചോര്‍ച്ചയും വലിയ വാര്‍ത്തയായിട്ടുണ്ട്.
ഏതായാലും വത്തിക്കാനിലെ വൈദികര്‍ക്ക് ബുദ്ധി കൂടുതലാണെന്ന് പറയേണ്ടതില്ലല്ലോ.കാരണം അവര്‍ മലയാളികളല്ല.
"
https://www.facebook.com/Malayalivartha