കാട്ടാനയുടെ തുമ്പികൈയ്ക്കും കാലിനും ഇടയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് യുവാക്കള്‍; ഇരുവരും സഞ്ചരിച്ച ബൈക്ക് പൂർണമായും തകർത്ത് പിന്നാലെ കൂടി ആന: ഒടുവിൽ രക്ഷപെട്ടത് ഇങ്ങനെ...
കാട്ടാനയുടെ ആക്രമണത്തിൽ നിമ്മുമ് അത്ഭുതകരമായാണ് അച്ഛൻ കോവിൽ സ്വദേശികൾ രക്ഷപെട്ടത്... കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം അച്ചന്‍കോവില്‍-ചെങ്കോട്ട പാതയിലെ പത്താം മൈലിന് സമീപമായിരുന്നു സംഭവം. മരണത്തിൽ നിന്നും ജീവൻ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അച്ചന്‍കോവില്‍ സ്വദേശികളായ അലിയും ബാബയും.
മേക്കരയില്‍ നിന്നും ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുവരുടെയും ബൈക്ക് കാട്ടാന തകർത്തത്. പത്താംമൈലില്‍ എത്തിയപ്പോള്‍ കാട്ടാന നടുറോഡില്‍ നില്‍ക്കുന്നത് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാൽ, ഓടിയെത്തിയ ആന ഇവരെ പിടികൂടാന്‍ ശ്രമിച്ചു. ആനയുടെ തുമ്പികൈയ്ക്കും കാലിനും ഇടയില്‍ നിന്ന് കഷ്ടിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. എന്നാല്‍ ബൈക്ക് പൂര്‍ണ്ണമായും ആന തകര്‍ത്തു.
രക്ഷപ്പെട്ട അലിയും ബാബയും നാട്ടുകാരെ വിവരമറിയിച്ചു. ഈ പ്രദേശത്ത് കാട്ടാനകള്‍ പതിവായി എത്താറുണ്ടെന്നും അതുകൊണ്ടുതന്നെ വാഹന സഞ്ചാരം കുറവാണെന്നും നാട്ടുകാര്‍ വ്യക്തമാക്കി. അതേസമയം, തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് ഈ ബൈക്ക് യാത്രക്കാർ.
https://www.facebook.com/Malayalivartha