പരമ്പരാഗത ചിന്തയുടെ തോട് പൊട്ടിക്കാനും വിപ്ലവകരമായ നടപടികളെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം; ഈ സ്ഥിതി മാറണം, എന്നാലേ കേരളത്തിന് ഭാവിയുണ്ടാകൂ, സർക്കാരിനെ എടുത്തുപൊക്കാന് വന്നിട്ട് കിണറ്റിലിട്ട പോലെയായി; പിണറായി സർക്കാരിന് കൊടുത്ത എട്ടിന്റെ പണിയേ
കേരളം വ്യവ്യസായി എന്ന നിലയൽ ഇനിയും ഒരുപാട് വളരാനുണ്ടെന്ന് ലോകസഞ്ചാരിയും ആസൂത്രണബോര്‍ഡ് ടൂറിസം ഉപദേശക സമിതി അംഗവുമായ സന്തോഷ് ജോര്‍ജ് കുളങ്ങര. പൂര്‍ണ്ണമായ ഒരു മാറ്റമുണ്ടായാല്‍ മാത്രമേ കേരളത്തിന് നല്ലൊരു ഭാവി സ്വപ്നം കാണാൻ കഴിയുകയുള്ളു എന്ന് അദ്ദേഹം കൂ ട്ടിച്ചേർത്തു.
പരമ്പരാഗത ചിന്തയുടെ തോട് പൊട്ടിക്കാനും വിപ്ലവകരമായ നടപടികളെടുക്കാനും സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ കേരളത്തിന് നല്ല ഭാവി കൈവരിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് അദ്ദേഹം പ്രമുഖ ,മാധ്യമത്തോട് പ്രതികരിച്ചത്.
കിറ്റെക്സിന്റെ തെലങ്കാനയിലേക്കുള്ള യാത്രയെ ഉദാഹരണമാക്കിയായിരുന്നു ഈ രീതിയിൽ അദ്ദേഹം പ്രതികരിച്ചത്. കേരളം വിടാനൊരുങ്ങി നിന്ന കിറ്റെക്സിനെ വിമാനം അയച്ചാണ് തെലങ്കാന സ്വീകരിച്ചതെന്നും അതുപോലെ അവിടെ നിന്ന് ഒരു വ്യവസായിയാണ് സംസ്ഥാനം വിടാന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ കേരളം മെെന്‍ഡുപോലും ചെയ്യില്ലായിരുന്നുവന്നും അദ്ദേഹം പറയുന്നു.
'നിലവിലെ രീതിയില്‍ കേരളത്തിലെ യുവതി- യുവാക്കളുടെ പ്രവാസം തുടര്‍ന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലുള്ള അത്രയും മലയാളികള്‍ അന്യനാടുകളില്‍ ജോലിക്കു വേണ്ടി യാചിക്കുന്ന അവസ്ഥയുണ്ടാകും.
ആസൂത്രണ ബോര്‍ഡ് അംഗമാകുന്നത് സംബന്ധിച്ച താത്പര്യം അറിയിക്കാന്‍ അറിയാന്‍ ജോസ് കെ മാണി വിളിച്ചിരുന്നു. പക്ഷെ മുഴുവന്‍ സമയ അംഗമാകാനില്ലെന്ന് ആ അവസരത്തില്‍ അറിയിച്ചിരുന്നു', അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha