മദ്യലഹരിയിലായിരുന്ന രോഗിയുടെ ആക്രമണത്തില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ആംബുലന്‍സ് ഡ്രൈവർക്ക് പരിക്ക്; വാഹനത്തിൽ നിന്നും രക്ഷപ്പെട്ട രോഗിക്കായി തിരച്ചിലാരംഭിച്ച് പോലീസ്
മദ്യലഹരിയിലായിരുന്ന രോഗിയുടെ ആക്രമണത്തില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം മലയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു കാലിന് പരിക്കേറ്റ യുവാവുമായി പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്.
ആംബുലന്‍സ് ഡ്രൈവറെ രോഗി ആക്രമിച്ചപ്പോള്‍ വാഹനം നിയന്ത്രണം വിട്ടു കുഴിയിലേക്ക് വീഴുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ അമലിന് അപകടത്തില്‍ പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന രോഗി രക്ഷപ്പെട്ടു. മലയിന്‍കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു,
https://www.facebook.com/Malayalivartha