ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 167ാമത് ജയന്തി.... ഗുരുദേവന്റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തിയിലും സമാധി സ്ഥാനമായ ശിവഗിരിയിലും എസ്.എന്‍.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷം
ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ 167ാമത് ജയന്തി. ഗുരുദേവന്റെ ജന്മംകൊണ്ട് പവിത്രമായ ചെമ്പഴന്തിയിലും സമാധി സ്ഥാനമായ ശിവഗിരിയിലും എസ്.എന്‍.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും നേതൃത്വത്തിലും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജയന്തി ആഘോഷിക്കും.
ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ 10ന് ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കടകംപളളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരിക്കും. മന്ത്രി വി.എന്‍.വാസവന്‍ മുഖ്യപ്രസംഗം നടത്തും. ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആമുഖ പ്രസംഗം നടത്തും.
മന്ത്രിമാരായ ചിഞ്ചുറാണി, ആന്റണിരാജു, ജി.ആര്‍.അനില്‍, വി.ശിവന്‍കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടങ്ങിയവര്‍ വിവിധ സമയങ്ങളിലായി പങ്കെടുക്കും.
രാവിലെ അഞ്ചിന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് തിരുപ്പിറവി വിശേഷാല്‍ പൂജയും സമൂഹപ്രാര്‍ത്ഥനയും. വൈകിട്ട് അഞ്ചിന് പ്രതീകാത്മക ജയന്തി ഘോഷയാത്ര മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ആറരയ്ക്ക് വിശേഷാല്‍ പൂജയും സമൂഹപ്രാര്‍ത്ഥനയും. കൊവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ അന്നദാനം ഉള്‍പ്പെടെ മറ്റ് ചടങ്ങുകള്‍ ഉണ്ടാകില്ല. ജയന്തി സമ്മേളനം ഗുരുകുലത്തിന്റെ ഫേസ്ബുക്ക് പേജ് വഴി കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha