ഇവിടെ ഇങ്ങനാണ് ഭായി... യുഎസ് 50 ലക്ഷം ഡോളര്‍ വിലയിട്ട ഭീകരന്‍ താലിബാന്‍ മന്ത്രിസഭ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നയാള്‍; സുരക്ഷാ സൈനികരുടെ അകമ്പടിയോടെ ഭീകരന്‍ വിലസുന്നത് കണ്ട് അമേരിക്കയും ഞെട്ടിപ്പോയി
അഫ്ഗാന്റെ നിയന്ത്രണം പൂര്‍ണമായി പോയതോടെയും അമേരിക്കയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെയും വന്നതോടെ അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം. പിടികിട്ടാ പുള്ളികളായ ഭീകരര്‍ സര്‍വ സ്വതന്ത്രരായി നടക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
യുഎസ് സര്‍ക്കാര്‍ 50 ലക്ഷം ഡോളര്‍ വിലയിട്ട ഭീകരന്‍ ഖാലി അഖ്വാനി കാബൂളില്‍ യുഎസ് ഭടന്മാരുടെ കണ്‍മുന്നിലൂടെ സര്‍വതന്ത്ര സ്വതന്ത്രനായാണ് വിലസുന്നത്. രാജ്യത്ത് താലിബാന്‍ മന്ത്രിസഭ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്ന ഇദ്ദേഹം സുരക്ഷാ സൈനികരുടെ അകമ്പടിയോടെയാണ് സഞ്ചാരം.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മുന്നേറ്റത്തിനു നേതൃത്വം നല്‍കിയവരില്‍ ഒരാളായ ഖാലി അഖ്വാനി കാബൂളിലെ തെരുവില്‍ അനുയായികളെ അഭിസംബോധന ചെയ്യുന്ന വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സുരക്ഷിതത്വമാണ് പ്രധാന മുന്‍ഗണനയെന്നും അതില്ലെങ്കില്‍ ജീവിതമില്ലെന്നും പ്രസംഗിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.
ഉസാമ ബിന്‍ ലാദനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് 2011 ഫെബ്രുവരി 9 ന് ഇദ്ദേഹത്തെ അമേരിക്ക അടിയന്തരമായി പിടികൂടേണ്ട ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. താലിബാനു ധനശേഖരണം നടത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഖാലി അഖ്വാനി പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയാണ് കുറെക്കാലമായി പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം അഫ്ഗാന്‍ മുന്‍ പ്രധാനമന്ത്രിയും 'കാബൂള്‍ കൊലയാളി'യെന്ന് അറിയപ്പെടുന്നയാളുമായ ഗുല്‍ബുദീന്‍ ഹെക്മത്യാറുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം തന്റെ രാജ്യത്തു നടക്കുന്ന സംഭവ വികാസങ്ങളെ 'ഭയാനകം' എന്ന ഒറ്റവാക്കില്‍ വിശേഷിപ്പിച്ച് അഫ്ഗാന്‍ ചലച്ചിത്ര സംവിധായിക സഹ്‌റ കരീമി രംഗത്തെത്തി. അഫ്ഗാനിസ്ഥാനില്‍ എന്താണു നടക്കുന്നതെന്ന് ലോകത്തിനുവേണ്ടി അടയാളപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് യുക്രെയ്‌നില്‍ നിന്നു വിഡിയോ കോളിലൂടെ സംസാരിച്ച അവര്‍ ചൂണ്ടിക്കാട്ടി. 1990ല്‍ താലിബാന്‍ അഫ്ഗാന്‍ ജനതയോട് എങ്ങനെ പെരുമാറിയെന്നതിന്റെ കൃത്യമായ രേഖകളുണ്ട്. ചരിത്രം ആവര്‍ത്തിക്കരുത് അവര്‍ ഓര്‍മിപ്പിച്ചു. താലിബാന്‍ കാബൂള്‍ പിടിച്ച ദിവസം സഹ്‌റ കരീമി ഇന്‍സ്റ്റഗ്രാമിലൂടെ തത്സമയ വിഡിയോ പങ്കുവച്ചതു ലോകശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ 15ന് പണമെടുക്കാന്‍ ഞാനൊരു ബാങ്കില്‍ പോയി. ഏറെ കാത്തിരുന്നിട്ടും പണം കിട്ടിയില്ല. ദൂരെ വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു. താലിബാന്‍ കാബൂള്‍ വളഞ്ഞുകൊണ്ടിരിക്കുകയാണെന്നും വളരെ അടുത്തെത്തിയെന്നും പിന്നീടു ബാങ്ക് മാനേജര്‍ വന്നു പറഞ്ഞു. എത്രയും വേഗം വീട്ടിലേക്കു പോകാന്‍ നിര്‍ദേശിച്ച അദ്ദേഹം പിന്‍വാതിലിലൂടെ പുറത്തു കടക്കാന്‍ എന്നെ അനുവദിച്ചു. ഞാന്‍ ടാക്‌സി പിടിച്ച് വീട്ടിലെത്തി.
താലിബാനു പിടികൊടുക്കാതെ രക്ഷപ്പെടുക എന്നതു പ്രധാനമായിരുന്നു. പക്ഷേ, അഫ്ഗാനില്‍ എന്താണു സംഭവിക്കുന്നതെന്ന് ലോകം അറിയേണ്ടത് അതിനെക്കാള്‍ പ്രധാനമായി എനിക്കു തോന്നി. അതുകൊണ്ടാണ് ലൈവായി ഇന്‍സ്റ്റഗ്രാമിലെത്തിയത്.' താലിബാന്‍ കാബൂളിലെത്തുമ്പോള്‍ ലോകം നിശ്ശബ്ദമായിരുന്നു. അവര്‍ അധികാരം പിടിച്ചെടുക്കുമെന്നും ആരും കരുതിയിരുന്നില്ല.
ഹവ്വ, മറിയം, അയിഷ, അഫ്ഗാന്‍ വുമന്‍ ബിഹൈന്‍ഡ് ദ് വീല്‍ എന്നീ ചലച്ചിത്രങ്ങളിലൂടെ പ്രശസ്തയാണ് സഹ്‌റ കരീമി. അഫ്ഗാന്‍ ചലച്ചിത്ര സംഘടനയുടെ ഡയറക്ടര്‍ കൂടിയായ അവര്‍, പ്രതിസന്ധിഘട്ടത്തില്‍ തന്റെ രാജ്യത്തെ ജനതയുടെ ശബ്ദമാകാന്‍ ലോക ചലച്ചിത്ര സമൂഹത്തോട് നേരത്തേ തുറന്ന കത്തിലൂടെ അഭ്യര്‍ഥിച്ചിരുന്നു.
https://www.facebook.com/Malayalivartha