ഇത് പ്രവചനാതീതം... യുഎസ് സെനിക വിമാനത്തില്‍ അഫ്ഗാന്‍ യുവതിക്ക് സുഖപ്രസവം; താലിബാന്റെ അറിയിപ്പുകളും പ്രഖ്യാപനങ്ങളും പ്രസിദ്ധീകരിച്ചിരുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു; ഔദ്യോഗിക വെബ്‌സൈറ്റ് നിലച്ചതോടെ ജനങ്ങളുമായുള്ള ഏക ബന്ധവും നഷ്ടമായി
അഫ്ഗാനിസ്ഥാനില്‍ മനുഷ്യത്വ രഹിതമായ വാര്‍ത്തകള്‍ നിറയുമ്പോള്‍ അത്ഭുതമുളവാകുന്ന വാര്‍ത്തയും വരുന്നുണ്ട്. യുഎസ് സൈനിക വിമാനത്തില്‍ അഫ്ഗാന്‍ യുവതിയുടെ സുഖപ്രസവമാണ് ചര്‍ച്ചയാകുന്നത്. ഗള്‍ഫില്‍ എത്തിച്ച അഭയാര്‍ഥികളെ അവിടെനിന്ന് സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ ജര്‍മനിയിലെ റാംസ്റ്റീന്‍ വ്യോമതാവളത്തിലേക്കു കൊണ്ടുപോകുമ്പോഴാണു യുവതിക്കു പ്രസവവേദന തുടങ്ങിയത്. വിമാനം ജര്‍മനിയില്‍ ഇറങ്ങിയ ഉടന്‍ യുഎസ് മെഡിക്കല്‍ സംഘം വിമാനത്തിനുള്ളിലെത്തി പ്രസവമെടുത്തു. പെണ്‍കുഞ്ഞിനെയും അമ്മയെയും ജര്‍മനിയിലെ ആശുപത്രിയിലേക്കു മാറ്റി.
അതേസമയം താലിബാന്റെ അറിയിപ്പുകളും പ്രഖ്യാപനങ്ങളും പ്രസിദ്ധീകരിച്ചിരുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു. ഇംഗ്ലിഷ്, അറബിക്, പഷ്‌തോ, ദാരി, ഉറുദു ഭാഷകളിലുള്ള വെബ്‌സൈറ്റുകളാണ് വെള്ളിയാഴ്ച നിശ്ചലമായത്. ഇവ പ്രവര്‍ത്തനം നിലയ്ക്കാനുള്ള കാരണം വ്യക്തമല്ല.
സേവനദാതാക്കളുടെ ഭാഗത്തു നിന്നുള്ള നീക്കമോ മറ്റൊരു സേവനദാതാവിനെ കണ്ടെത്തുന്നതിനായി താലിബാന്റെ അറിവോടെയുള്ള നടപടിയോ ആകാം. വെബ്‌സൈറ്റുകള്‍ക്കു സുരക്ഷ നല്‍കിയിരുന്ന യുഎസ് കമ്പനി ക്ലൗഡ്‌ഫെയര്‍ വിശദീകരണം ഒന്നും നല്‍കിയിട്ടില്ല. വെബ്‌സൈറ്റ് ഉടമകളുടെ സ്വകാര്യത സംരക്ഷിക്കുന്നതും ഹാക്കിങ് ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് സുരക്ഷ നല്‍കുന്നതും ക്ലൗഡ്‌ഫെയര്‍ ആണ്.
ഗൂഗിളും ഫെയ്‌സ്ബുക്കും താലിബാന്റെ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്കില്‍ നിന്നും യു ട്യൂബില്‍ നിന്നും നീക്കിയിരുന്നു. എന്നാല്‍, നയങ്ങള്‍ ലംഘിക്കാത്തിടത്തോളം താലിബാന്റെ അക്കൗണ്ടുകള്‍ക്കു വിലക്കേര്‍പ്പെടുത്തില്ല എന്നതാണ് ട്വിറ്ററിന്റെ നിലപാട്.
അതേ സമയം, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനായി ക്ലബ് ഹൗസ് ആപ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അംഗങ്ങളുടെ പ്രൊഫൈല്‍ വിവരങ്ങളും ചിത്രങ്ങളും സുരക്ഷിതമാക്കാനാണ് നീക്കം.
ദിവസങ്ങള്‍ നീണ്ട ആശങ്കയ്ക്കും അനിശ്ചിതത്വത്തിനും ഒടുവില്‍ ഇന്ത്യയിലെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് മലയാളികള്‍. കണ്ണൂര്‍ തലശേരി സ്വദേശി ദീദില്‍ പാറക്കണ്ടിയ്ക്കും പറയാന്‍ ഏറെയുണ്ട്. 10 വര്‍ഷത്തോളമായി കാബൂളില്‍ ജോലി ചെയ്യുന്ന ദീദില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നേരിട്ട സംഭവങ്ങള്‍ വിവരിക്കുന്നു.
'അഫ്ഗാന്‍ താലിബാന്‍ സേനകള്‍ തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ നാട്ടിലേക്കു മടങ്ങാന്‍ കാബൂളിലെ എംബസി അധികൃതര്‍ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങാന്‍ തയാറെടുത്ത ഞങ്ങളുടെ കണക്കുകൂട്ടല്‍ തെറ്റിച്ച്, പ്രതീക്ഷിച്ചതിലും മുന്‍പേ താലിബാന്‍ കാബൂള്‍ കീഴടക്കി. അതോടെ, നാട്ടിലേക്കുള്ള യാത്ര വഴിമുട്ടി.
താലിബാന്‍ സംഘം വീടുകള്‍ കയറിയിറങ്ങി ഇന്ത്യക്കാരടക്കമുള്ളവരെ പരിശോധിക്കുന്നുവെന്ന വാര്‍ത്തകള്‍ പരന്നതോടെ ആശങ്ക വര്‍ധിച്ചു. താലിബാന്‍ സംഘമെത്തിയാല്‍ അവരില്‍ നിന്നു രക്ഷപ്പെടാന്‍ വീട്ടിലെ വാട്ടര്‍ ടാങ്കിലിറങ്ങി ഒളിച്ചിരിക്കാന്‍ പോലും ചിലര്‍ തയാറെടുപ്പുകള്‍ നടത്തി.
ഡല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും കേരളത്തില്‍ നോര്‍ക്ക റൂട്ട്‌സിനെയും ബന്ധപ്പെട്ടു. ദിവസങ്ങള്‍ നീണ്ട ആശയ വിനിമയത്തിനൊടുവില്‍ മടക്കയാത്രയ്ക്കു വഴിയൊരുങ്ങി. എല്ലാവരും വ്യാഴാഴ്ച വീടുകളില്‍ നിന്നിറങ്ങി. വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലേക്കാണു എത്തിച്ചത്. അവിടെ നിന്ന് ഉടന്‍ ഇന്ത്യയിലേക്കു പറക്കാമെന്നു പ്രതീക്ഷിച്ചെങ്കിലും സാധിച്ചില്ല. താലിബാന്റെ കണ്ണുവെട്ടിച്ച് ശനിയാഴ്ച വരെ ഹോട്ടലില്‍ കഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. നിര്‍ദേശങ്ങള്‍ വാട്‌സാപ് ഗ്രൂപ്പ് വഴി അവര്‍ നല്‍കി.
കാബൂളില്‍ നിന്ന് പറക്കാന്‍ ഇന്ത്യന്‍ സേനാ വിമാനത്തിന് അനുമതിയായി എന്ന വാര്‍ത്ത ശനിയാഴ്ച രാവിലെയെത്തി. എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. വിമാനത്താവളത്തിലേക്കു പോകും വഴി വാഹനം താലിബാന്‍ സംഘം തടഞ്ഞു. ശരിക്കും പേടിച്ചു പോയി. അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്കാണു കൊണ്ടുപോയത്. എല്ലാവരുടെയും രേഖകള്‍ പരിശോധിച്ച ശേഷം വിട്ടയച്ചപ്പോഴാണു ശ്വാസം നേരെ വീണത്. ഒടുവില്‍, കാത്തിരുന്ന നിമിഷമെത്തി; ഞങ്ങള്‍ ഇന്ത്യയിലേക്കു പറന്നു.
"
https://www.facebook.com/Malayalivartha