ഗർഭിണി മരിച്ചത് കൊവിഡ് വാക്‌സിനേഷൻ എടുത്തതിനെ തുടർന്നെന്ന് ആശുപത്രി റിപ്പോർട്ടിൽ പരാമർശം: ആശുപത്രിയ്‌ക്കെതിരെ നീക്കം ശക്തമാക്കി ബന്ധുക്കൾ
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമാ മാത്യു മരിച്ചത് കൊവിഡ് വാക്‌സിനേഷൻ എടുത്തതിനെ തുടർന്നാണെന്നുള്ള ആശുപത്രിയുടെ റിപ്പോർട്ടിനെതിരെ പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നിരുന്നു .ഇപ്പോൾ ഇവർ ആശുപത്രിക്കെതിരെ നീക്കം ശക്തമാക്കുകയാണ് .
ബന്ധുക്കൾ സ്വകാര്യ ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകി . മരണകാരണം കോവിഡ് വാക്‌സിനേഷൻ ആകാമെന്ന് ആശുപത്രിയുടെ ഡെത്ത് റിപ്പോർട്ടിലുണ്ട്. തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടന്നത്. വീട്ടിൽ കഴിയുകയായിരുന്ന മഹിമക്ക് ഈ മാസം 11 മുതൽ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. തലവേദന ആയിരുന്നു പ്രധാന പ്രശ്നം.
ഇതേ തുടർന്ന് വീണ്ടും പാലായിലെ ആശുപത്രിയിൽ എത്തി പരിശോധന നടത്തി. തലവേദനയെ തുടർന്ന് പതിമൂന്നാം തീയതി ആണ് ആശുപത്രിയിലെത്തിയത്. ആദ്യം കണ്ട ഗൈനക്കോളജിസ്റ്റ് അവധിയായിരുന്നതിനാൽ മറ്റൊരു ഡോക്ടറെ ആണ് കണ്ടത്.
എന്നാൽ ഗ്യാസിനുള്ള മരുന്ന് നൽകി മടക്കി അയക്കുകയാണ് ചെയ്തത് എന്ന് ബന്ധുക്കൾ പറയുന്നു. 14 ന് വീണ്ടും എത്തി പരിശോധനകൾ നടത്തി. ന്യൂറോളജി വിഭാഗത്തിൽ അടക്കം പരിശോധന നടന്നു. എന്നാൽ ഡോളോയുടെ ഇഞ്ചക്ഷൻ എടുത്ത ശേഷം മടക്കി വിടുകയാണ് ചെയ്തത് എന്നാണ് ബന്ധുക്കൾ പറയുന്നു.
15ന് തലവേദന രൂക്ഷമായതോടെ ആശുപത്രിയിലെത്തി അഡ്മിറ്റ് ചെയ്തു.ആശുപത്രിയിലെത്തി അരമണിക്കൂറിന് ശേഷം ബോധംപൂർണമായി നഷ്ടപ്പെട്ടു. സ്ഥിതി കൂടുതൽ വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനുശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിച്ചു.
https://www.facebook.com/Malayalivartha