ഓണാഘോഷം പൊടിപിടിച്ച് മലയാളികള്‍; ബിവറേജസ് കോര്‍പ്പറേഷന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം! സംസ്ഥാനത്ത് ബെവ്ക്കോയും ബാറിലുമായി 105 കോടിയുടെ മദ്യവില്‍പ്പന നടന്നിട്ടുണ്ടെന്ന് പ്രാഥമിക കണക്ക്
ഓണാഘോഷം മലയാളികള്‍ പൊടിപൊടിച്ചപ്പോൾ ബിവറേജസ് കോര്‍പ്പറേഷന് ലഭിച്ചത് റെക്കോര്‍ഡ് വരുമാനമാണ്. സംസ്ഥാനത്ത് ബെവ്ക്കോയും ബാറിലുമായി 105 കോടിയുടെ മദ്യവില്‍പ്പന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതില്‍ 75 ശതമാനവും വില്‍പ്പനയും ബെവ്ക്കോ വഴിയായിരുന്നു നടന്നത്.
കൂടാതെ ഇത്തവണ മൂന്ന് നഗരങ്ങളിലെ ഔട്‌ലെറ്റുകളില്‍ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നു. 10 ലക്ഷത്തിന്‍റെ മദ്യമാണ് ഓണ്‍ലൈന്‍ വഴി വിട്ടിരിക്കുന്നത്. ഉത്രാട ദിനത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് തിരുവനന്തപുരത്തെ പവര്‍ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റില്‍ നിന്നുമാണ്. 1.04 കോടിയുടെ വില്പനയാണ് ഇവിടെ നടന്നത്.
അതോടൊപ്പം തന്നെ ഇരിങ്ങാലക്കുട ഔട്‌ലെറ്റില്‍ നിന്നും വിറ്റത് 96 ലക്ഷത്തിന്‍റെ മദ്യമാണ്. 260 ഔട്‌ലെറ്റുകള്‍ വഴിയായിരുന്നു ഇത്തവണത്തെ വില്പന നടന്നത്. പ്രാദേശിക നിയന്ത്രണങ്ങളുള്ളതിനാല്‍ ഇത്തവണ അഞ്ചു ഔട്ട് ലെറ്റുകള്‍ തുറന്നിരുന്നില്ല. ഏറ്റവും കൂടുതല്‍ വിറ്റത് ബ്രാന്‍റിയാണ്.
https://www.facebook.com/Malayalivartha