സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയില്‍ അമിത വില ഈടാക്കി അധികൃതർ; പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചുവെന്ന് പരാതിയുമായി ജനങ്ങള്‍
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമിയില്‍ അമിത വില ഈടാക്കി പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചതായി പരാതിയുമായി ജനങ്ങൾ. പാലക്കാട് കീഴൂരിലാണ് സര്‍ക്കാര്‍ പുനരധിവാസ പദ്ധതിയില്‍പ്പെട്ട പട്ടികജാതി കുടുംബങ്ങളെ വഞ്ചിച്ചെന്ന് പരാതിയാണ് ഇപ്പോൾ ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയ മൂന്ന് പട്ടികജാതി കുടുംബങ്ങളില്‍ നിന്നും വലിയ തുക ഈടാക്കി വഞ്ചിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്.
ഉരുള്‍ പൊട്ടലിനെത്തുടര്‍ന്ന് പുനരധിവാസ പദ്ധതിയില്‍പ്പെട്ട പട്ടികജാതി കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പദ്ധതിയ്ക്ക് വേണ്ടി സ്ഥലം വാങ്ങാന്‍ ആറ് ലക്ഷം രൂപയും വീട് വെക്കാന്‍ നാല് ലക്ഷവും സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ സെന്റിന് നാല്‍പ്പതിനായിരം പോലും മതിപ്പ് വിലയില്ലാത്ത ഭൂമി 1,08,000 രൂപക്ക് ആണ് ഇവര്‍ക്ക് ലഭിച്ചിരുന്നത്. മുന്‍ പഞ്ചായത്ത് മെമ്പറുടെ സ്ഥലം ഇവരുടെ തലയില്‍ കെട്ടിവെക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ സമാന രീതിയില്‍ തൃക്കടീരി പഞ്ചായത്തില്‍ 18 കുടുംബങ്ങളും തട്ടിപ്പിനിരയായിട്ടുണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ പട്ടികജാതി വകുപ്പ് കമ്മീഷന്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha