സര്‍ക്കാരിന്റെ ഭാവിയെപ്പറ്റി ഡല്‍ഹിയിലും ചര്‍ച്ച, സോണിയ ഗാന്ധിയും മുകുള്‍ വാസ്നിക്കും കൂടികാഴ്ച നടത്തി, തിരുവഞ്ചൂരിന്റെ ഡല്‍ഹിയാത്ര റദ്ദാക്കി
സര്‍ക്കാരിന്റെ ഭാവിയെപ്പറ്റി ഡല്‍ഹിയിലും ചര്‍ച്ച, സോണിയ ഗാന്ധിയും മുകുള്‍ വാസ്നിക്കും കൂടികാഴ്ച നടത്തി, വൈകിട്ടോടെ തിരുവഞ്ചൂരും ഡല്‍ഹിയിലെത്തും
കോടതിവിധിയോടെ കലങ്ങി മറിഞ്ഞ കേരള രാഷ്ട്രീയത്തിലേക്ക് സോണിയ ഗാന്ധി നേരിട്ടിടപെടുകയാണ്. ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് യുഡിഎഫില്‍ തന്നെ ആവശ്യം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയസാഹചര്യത്തെ സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നികും സോണിയാ ഗാന്ധിയും ചര്‍ച്ച നടത്തിയത്. സോണിയാഗാന്ധിയുടെ വസതിയില്‍ വെച്ച് ഇരുവരും കേരളവിഷയങ്ങള്‍ ചര്‍ച്ച നടത്തിയത്.
അതേസമയം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ദില്ലി യാത്ര റദ്ദാക്കി. ഹൈക്കമാന്റ് വൃത്തങ്ങളുമായി കേരളത്തിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ തിരുവഞ്ചൂര്‍ ദില്ലിക്ക് തിരിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പിസി ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ ആഭ്യന്തര വകുപ്പിനെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരില്‍ നിന്ന് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ കെ.എസ്.യുവും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha