അപകടത്തിൽ ഭർത്താവ് മരിച്ച വീട്ടമ്മ, കാമുകനെ ഭയപ്പെടുത്താൻ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു, ലാമ്പ് തെളിച്ചതോടെ തീ പടർന്ന് പൊള്ളലേറ്റ് മരണം; രക്ഷപ്പെടുത്താൻ ശ്രമിച്ച കാമുകൻ ആശുപത്രിയിൽ! വാടക വീട്ടിൽ അനാഥരായി രണ്ട് മക്കൾ... അങ്കമാലിയിൽ സംഭവിച്ചത്
എറണാകുളം അങ്കമാലിയില്‍ ആണ്‍സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു. ഭർത്താവ് മരിച്ച ശേഷം അടുപ്പത്തിലായ യുവാവുമായി താമസിക്കവെയായിരുന്നു ആത്മഹത്യാശ്രമം. കറുകുറ്റി തൈക്കാട് വീട്ടില്‍ പരേതനായ കൃഷ്ണന്റെ മകള്‍ ബിന്ദു (38) ആണ് മരിച്ചത്. ബിന്ദുവിനോടൊപ്പം പൊള്ളലേറ്റ അങ്കമാലി സ്വദേശി മിഥുന്‍ (39) എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ മാസം ആറാം തീയതിയായിരുന്നു സംഭവം നടന്നത്. രണ്ട് മക്കളുമായി ബിന്ദു വാടക വീട്ടിലാണ് താമസമാക്കിയിരുന്നത്. ഈ വീട്ടില്‍വെച്ചാണ് ഇരുവര്‍ക്കും പൊള്ളലേറ്റത്. അടുപ്പില്‍നിന്ന് തീ പടര്‍ന്നതാണെന്നാണ് ബിന്ദു മൊഴി നല്‍കിയിരിക്കുന്നത്.
എന്നാല്‍, മിഥുനിനെ ഭീഷണിപ്പെടുത്താനായി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാമ്പ് തെളിച്ചപ്പോള്‍ അബദ്ധത്തില്‍ തീ പടര്‍ന്നതാണെന്നാണ് പോലീസിന് ലഭിച്ച വിവരം. മിഥുന്‍ നല്‍കിയ മൊഴിയും ഇത്തരത്തിലുള്ളതാണ്. ബിന്ദുവിനെ രക്ഷിക്കുന്നതിനിടെയാണ് തനിക്കും പൊള്ളലേറ്റതെന്നാണ് മിഥുന്‍ പറഞ്ഞിരിക്കുന്നത്.
മിഥുനാണ് ബിന്ദുവിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ബിന്ദുവിനെ ആശുപത്രിയിലെത്തിച്ചശേഷം മിഥുന്‍ മുങ്ങുകയായിരുന്നു. പിന്നീട് ബിന്ദുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
"
കഴിഞ്ഞ ദിവസമാണ് ബിന്ദു മരിച്ചത്. കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു വാഹനാപകടത്തിൽ ബിന്ദുവിന്റെ ഭർത്താവ് മരിച്ചത്. ഇതിന് ശേഷമായിരുന്നു മിഥുനുമായി അടുപ്പത്തിലായത്. അങ്കമാലി ടെല്‍ക് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മിഥുന് ഭാര്യയും മക്കളുമുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കും.
https://www.facebook.com/Malayalivartha