സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ആഗസ്റ്റ് ഏഴു വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെയും ബിജു രാധാകൃഷ്ണനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആഗസ്റ്റ് ഏഴു വരെയാണ് റിമാര്‍ഡ് ചെയ്തത്. ഇരുവരെയും പത്തനംതിട്ട ജയിലിലേക്ക് കൊണ്ടുപോയി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇരുവരെയും ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയത്.
സരിതയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ എപ്പോഴായിരിക്കും മൊഴി രേഖപ്പെടുത്തുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
https://www.facebook.com/Malayalivartha