നേതൃമാറ്റമുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം മുട്ടിയ ചിരിയില്‍ ഉമ്മന്‍ ചാണ്ടി, എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും, മുഖ്യമന്ത്രിയും ചെന്നിത്തലയും ഡല്‍ഹിക്ക്
കോണ്‍ഗ്രസ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ നേതൃമാറ്റം ഉണ്ടാകുമോയെന്ന വിഷയത്തില്‍ മറുപടി പറയാതെ ചിരിയില്‍ ഒതുക്കി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് നേതൃത്വവുമായി ഈയാഴ്ച തന്നെ കേരളത്തിലെ പ്രശ്നങ്ങള്‍ ചര്‍ച്ച നടത്തും. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയോടും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനോടുമൊപ്പം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
27ന് ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക് പോകുന്നുണ്ട്. 28നും 29നും ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡുമായി നടക്കുന്ന ചര്‍ച്ചകളില്‍ നിര്‍ണ്ണായക തീരുമാനം ഉണ്ടാകുമെന്നാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കുന്ന സൂചന. മുസ്ലീം ലീഗ് നേതൃത്വവും കേരള കോണ്‍സ്രഗ്(എം) നേതൃത്വവുമായി ചര്‍ച്ച നടത്തിയശേഷമായിരുന്നു നേതാക്കളുടെ വാര്‍ത്താസമ്മേളനം.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് പുനഃസംഘടന, നേതൃമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ അവസാന തീരുമാനം എടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് പാര്‍ട്ടിയില്‍ മുന്‍പുള്ള മുഖ്യമന്ത്രിക്കാര്‍ക്കൊന്നും കിട്ടാത്ത പിന്തുണ ലഭിക്കുന്നുണ്ടെന്നും താന്‍ അര്‍ഹിക്കുന്നതിലേറെയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാഷ്ട്രീയ നിരാശയില്‍നിന്നാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം വരുന്നത്. എന്നാല്‍ ഈ നിരാശ വര്‍ദ്ധിക്കുകേയുള്ളൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അതേസമയം കെ എം മാണിക്കെതിരെ പി ടി തോമസ് എംപി ഉന്നയിച്ച ആരോപണം തെറ്റായിപ്പോയെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ എം മാണിയും കേരള കോണ്‍ഗ്രസ് എമ്മും യുഡിഎഫിന്റെ അഭിവാജ്യഘടകമാണെന്നും മാണി മുന്നണിയെ എന്നും ശക്തിപ്പെടുത്തുക മാത്രമേ ഉണ്ടായിട്ടുള്ളെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഹൈക്കമാന്‍ഡാണ് എല്ലാ കാര്യങ്ങളിലും അവസാന തീരുമാനം എടുക്കുന്നതെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസിനുള്ളിലെ ചിലര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ പ്രസ്താവന തെറ്റാണ്. പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും തനിക്ക് നല്ല സഹകരണം ലഭിക്കുന്നുണ്ട്. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha