സര്‍ക്കാര്‍ പുതിയ പുലിവാലില്‍; സര്‍ക്കുലര്‍ സര്‍ക്കുലര്‍ തന്നെയെന്ന് ഡയറക്‌ടര്‍
സമുദായസംഘടനകളുടെ കൈയടി നേടാനായി ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സര്‍ക്കാര്‍ രക്ഷപ്പെടാനൊരുങ്ങുന്നു. ഹയര്‍ സെക്കന്ററി ഡയറക്‌ടര്‍ കേശവേന്ദ്രകുമാറിനെയാണ് സര്‍ക്കാര്‍ പ്രതിക്കൂട്ടിലാക്കിയത്. ഹയര്‍സെക്കന്ററി ഡയറക്‌ടറേറ്റില്‍ നിന്നും പുറത്തിറങ്ങിയ സര്‍ക്കുലര്‍ വിവാദത്തിലായ പശ്ചാത്തലത്തിലാണ് സംഭവം.
സംസ്ഥാനത്തെ സമുദായ സംഘടനകള്‍ തോന്നിയ മട്ടില്‍ നടത്തുന്ന ഹയര്‍സെക്കന്ററി നിയമനങ്ങള്‍ അടുത്തിടെ വിവാദമായിരുന്നു. ആയിരക്കണക്കിന് അധ്യാപകര്‍ വര്‍ഷങ്ങളായി ശമ്പളം വാങ്ങാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനവകുപ്പ് തസ്‌തിക സൃഷ്‌ടിച്ച് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ തീരുമാനിച്ചത്. കുടിശ്ശിക നല്‍കാന്‍ തീരുമാനിക്കുമ്പോള്‍ മേലില്‍ ഇത്തരം വഴിവിട്ട നിയമനങ്ങള്‍ നടത്തരുതെന്നും കര്‍ശനമായി വ്യവസ്ഥകള്‍ പാലിക്കണമെന്നും ധനവകുപ്പ് ഹയര്‍സെക്കന്ററി ഡയറക്‌ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2005 ല്‍ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ ഡയറക്‌ടര്‍ പുതുക്കി ഇറക്കിയത്.
സര്‍ക്കുലര്‍ പുതുക്കുന്നത് ഒരു സാധാരണ നടപടി ക്രമമാണ്. ഇതിന് മന്ത്രിയുടെ അനുമതി വാങ്ങേണ്ടതില്ല. ആരെയെങ്കിലും പകര്‍പ്പിനുള്ളിലെ ദൈനംദിന കാര്യങ്ങള്‍ മന്ത്രി അറിയണമെന്നില്ല.
പുറത്തിറക്കിയ സര്‍ക്കുലറില്‍ താന്‍ ഉറച്ചുനില്‍ക്കുമെന്നാണ് ഡയറക്‌ടറുടെ നിലപാട്. പുതിയ സര്‍ക്കുലറുകളൊന്നും പുറത്തിറക്കാത്ത സാഹചര്യത്തില്‍ താന്‍ കുറ്റമൊന്നും ചെയ്‌തിട്ടില്ലെന്നാണ് ഡയറക്‌ടറുടെ നിലപാട്. 2005 ജൂണ്‍ 23 ന് സര്‍ക്കുലറുകള്‍ ഇറക്കാന്‍ ഡയറക്‌ടര്‍ക്ക് അധികാരമുണ്ടെന്ന സര്‍ക്കാര്‍ ഉത്തരവും നിലവിലുണ്ട്.
ആകെ മാര്‍ക്കിന്റെ 15 ശതമാനത്തിലാകരുത് അഭിമുഖപരീക്ഷയുടെ മാര്‍ക്ക് എന്ന വ്യവസ്ഥയാണ് മാനേജ്‌മെന്റുകളെ ചൊടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് ഡയറക്‌ടര്‍ സര്‍ക്കാരിനു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സ്‌കൂളുകള്‍ പൂട്ടിയിടുമെന്നാണ് മാനേജ്‌മെന്റുകളുടെ ഭീഷണി. എന്നാല്‍ ആര്‍ക്കെങ്കിലും വേണ്ടി ഉദ്യോഗസ്ഥനെന്ന നിലയില്‍ താന്‍ ബലിയാടാവാന്‍ തയ്യാറല്ലെന്നാണ് കേശവേന്ദ്രകുമാറിന്റെ നിലപാട്. സര്‍ക്കുലര്‍ പിന്‍വലിച്ചാല്‍ സര്‍ക്കാരിന് കോടതിയലഷ്യനടപടികള്‍ നേരിടേണ്ടി വരും. വിദ്യാഭ്യാസ മന്ത്രിയും മനസു കൊണ്ട് ഡയറക്‌ടറോടൊപ്പമാണെങ്കിലും പരസ്യമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
https://www.facebook.com/Malayalivartha