ഉമ്മന്‍ചാണ്ടിക്ക് ഇരട്ടപ്പേര്; പ്രൊഫസര്‍ ജയന്തി
ഉമ്മന്‍ചാണ്ടിക്ക് പുതിയ ഇരട്ടപ്പേര് ; പ്രൊഫസര്‍ ജയന്തി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നജനപ്രിയ പരമ്പരയായ കുങ്കുമപ്പൂവിലെ കഥാപാത്രമാണ് പ്രൊഫസര്‍ ജയന്തി.
പ്രൊഫസര്‍ ജയന്തിക്ക് ഒരു ജാരസന്തതിയുണ്ട്; ശാലിനി. സഹപാഠിയായിരുന്ന ജിതനുമായുള്ള ബന്ധത്തില്‍ ജയന്തിക്ക് ജനിച്ച പെണ്‍കുട്ടിയാണ് ശാലിനി. അവള്‍ തന്റെ മകളാണെന്ന് ജയന്തിക്കറിയാം. ജയന്തിയുടെ മാതാപിതാക്കള്‍ക്കുമറിയാം, എന്നാല്‍ മറ്റുള്ളവര്‍ക്കറിയില്ല.
ജയന്തിയുടെ അതേ അവസ്ഥയിലാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെന്ന് ദോഷൈകദ്യക്കുകള്‍ പറയുന്നു. സരിത ആരാണെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കുമറിയാം. പക്ഷേ മറ്റാര്‍ക്കുമറിയില്ല. ജനപ്രിയ സീരിയലിലേതു പോലെ സരിത ഉമ്മന്‍ചാണ്ടിയുടെ മകളല്ലെന്നും എന്നാല്‍ മകളെ പോലെയാണെന്നും തല്‍പരകക്ഷികള്‍ അപവാദം പരത്തുന്നു. സരിതയെ തനിക്കറിയാമെന്ന് പറയാനാവാത്ത സ്ഥിതിയിലാണ് ഉമ്മന്‍ചാണ്ടി. ശാലിനി തന്റെ മകളാണെന്ന് ജയന്തിക്ക് പറയാനാവാത്തതു പോലെ.
ഉമ്മന്‍ചാണ്ടിയുടെ ഉറക്കം കെടുത്തുന്നത് ഫോട്ടോകളാണ്. സ്വന്തം പാര്‍ട്ടിയിലും സഖ്യത്തിലുമുള്ള ചില നേതാക്കള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടന്ന് ഉമ്മന്‍ചാണ്ടിയും സരിതയും തമ്മിലുള്ള ചിത്രങ്ങള്‍ തപ്പിനടക്കുകയാണ്. മറ്റ് പലരെയും അറിയാവുന്നതുപോലെ ഉമ്മന്‍ചാണ്ടിക്ക് സരിതയെയും അറിയാം. മനസിലൊന്നും മുഖത്ത് മറ്റൊന്നും പ്രകടിപ്പിക്കുന്ന സരിത തക്കം കിട്ടിയപ്പോഴൊക്കെ മുഖ്യനോട് അണഞ്ഞ് നിന്ന് ചിത്രങ്ങളെടുത്തു. തനിക്ക് മുഖ്യനുമായി വലിയ അടുപ്പമുണ്ടെന്ന ഭാവത്തില്‍ പൊതുവേദിയില്‍ അദ്ദേഹത്തോട് അടക്കം പറഞ്ഞു. ആരെയും വെറുപ്പിക്കുന്ന സ്വഭാവക്കാരനല്ലാത്തതിനാല്‍ ഉമ്മന്‍ചാണ്ടി മറ്റുള്ളവരോട് ഇടപെടുന്നതുപോലെ സരിതയോടും ഇടപ്പെട്ടു. ഇത് പാവത്തിനു വിനയായി.
കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. കപ്പലില്‍ കഴിയുന്ന കള്ളനെ ഉമ്മന്‍ചാണ്ടിക്ക് അറിയുകയും ചെയ്യാം. എന്നാല്‍ രാഷ്‌ട്രീയസമവാക്യങ്ങള്‍ തെറ്റുമെന്നതിനാല്‍ നിശ്ശബ്‌ദനായി തുടരാനേ മാര്‍ഗമുള്ളൂ. തലവിധിയെ പഴിച്ചാല്‍ മതിയല്ലോ.
https://www.facebook.com/Malayalivartha