സരിതയുടെ മൊഴിയുടെ പേരില്‍ പ്രചരിക്കുന്നത് നുണകളെന്ന് കോടതി; ഫെന്നി ബാലകൃഷ്‌ണനെ ഒഴിവാക്കി
സരിതയുടെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ മൊഴി രേഖപ്പെടുത്താനുള്ള അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളി. സരിതയുടെ പരാതി ജയിലിലെത്തി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്‌ണന്റെ അപേക്ഷയാണ് സി.ജെ.എം കോടതി തള്ളിയത്.
കൂടാതെ സരിതയുടെ മൊഴിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ നുണകളാണെന്നും കോടതി പറഞ്ഞു. സരിതയുടെ മൊഴിയുമായി ബന്ധപ്പെട്ട് കോടതി ഒരു രഹസ്യവും സൂക്ഷിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. സരിതയുടെ മൊഴിയുടെ വിശദാംശങ്ങളും കോടതി കേട്ടിട്ടില്ല. മാധ്യമങ്ങളില്‍ വന്നതെല്ലാം കെട്ടുകഥകളാണ്. മന്ത്രിമാരുടെ പേരുകളോന്നും സരിത പറഞ്ഞിട്ടില്ല. നിയമപരമായി കോടതിക്ക് കുറ്റസമ്മതമൊഴിയല്ലാതെ വേറെയൊന്നും രേഖപ്പെടുത്താനാന്‍ അവകാശമില്ല. കുറ്റസമ്മതമൊഴിയല്ലാതെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അധികാരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനില്ല. കുറ്റസമ്മതമൊഴിയാണെങ്കില്‍ അത് 164 പ്രകാരം രേഖപ്പെടുത്തും. കേസ് പരിഗണിക്കവെ ഇന്‍കാമറയായി ഒരു കാര്യം പറയാനുണ്ടെന്ന് കേസിലെ പ്രതി പറയുകയായിരുന്നു. അതനുസരിച്ച് കേട്ടപ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് അവര്‍ പറഞ്ഞത്- കോടതി വ്യക്തമാക്കി.
സരിതയക്ക് പറയേണ്ട കാര്യങ്ങള്‍ ജയില്‍ സുപ്രണ്ട് വഴി അറിയിക്കാമെന്നും അവര്‍ വിദ്യാസമ്പന്നയായ സ്‌ത്രീയാണെന്നും കോടതി വ്യക്തമാക്കി. മൊഴിയില്‍ പലപ്രമുഖരുടേയും പേരുകള്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സരിതയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha