അട്ടപ്പാടിയിലെ ജനങ്ങളെ മുഴുവന്‍ കുടിയന്മാരായി ചിത്രീകരിച്ച മന്ത്രി കെ.സി. ജോസഫിന്റെ വാദം പൊള്ളയായി, ശിശുമരണം പോഷകാഹാര കുറവ് കൊണ്ടാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും കിര്‍ത്താഡ്‌സും
സോളാര്‍ വിവാദത്തിനിടെ ശ്രദ്ധ നേടിയ കമന്റായിരുന്നു മന്ത്രി കെ.സി. ജോസഫിന്റേത്. അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആഹാരം നല്‍കുന്നുണ്ടെങ്കിലും അത് കഴിക്കാത്തതാണ് അവിടത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്. അതിനെ പിന്തുടര്‍ന്നാണ് കെ.സി. ജോസഫിന്റെ വിവാദ പരാമര്‍ശമുണ്ടായത്. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഗര്‍ഭിണികള്‍ ഉപ്പെടെയുള്ളവരുടെ മദ്യപാനമാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിലപാടിനെ തള്ളിക്കൊണ്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസും സര്‍ക്കാര്‍ ഏജന്‍സിയായ കിര്‍ത്താഡ്‌സും രംഗത്തെത്തിയത്. ശിശുമരണം അമ്മമാരുടെ മദ്യപാനം മൂലമല്ലെന്ന് ഇരു പഠന റിപ്പോര്‍ട്ടുകളും പറയുന്നു. പോഷകാഹാര കുറവ് തന്നെയാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പോഷകാഹാരക്കുറവും വിദഗ്ധ ചികിത്സ ലഭിക്കാത്തതുമാണ് അട്ടപ്പാടിയിലെ ശിശുമരണകാരണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ റിപ്പോര്‍ട്ട്. പ്രശ്‌നപരിഹാരത്തിന് 12 നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ആദിവാസി കോളനികളില്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള 12 ഇന നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്.
നവജാത ശിശുക്കള്‍ മരിച്ച അമ്മമാരില്‍ നടത്തിയ പഠനത്തിനു ശേഷമാണ് കിര്‍ത്താഡ്സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കിര്‍ത്താഡ്‌സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് പഠനം നടത്തിയത്. അട്ടപ്പാടിയില്‍ നൂറിലധികം പേരെ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആരോഗ്യ സംരക്ഷണത്തിലെ വീഴ്ചയാണ് മരണ കാരണം.
https://www.facebook.com/Malayalivartha