ഇടുക്കി ഹര്‍ത്താലിന് സി.പി.ഐ. സഹകരണമില്ല
എം.എം. മണിയെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ സി.പി.എം. ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനോട് സി.പി.ഐ. സഹകരിക്കുന്നില്ല. മണി വിഷയത്തില്‍ ആദ്യംമുതലുള്ള സി.പി.ഐ.യുടെ നിലപാടുകള്‍ സി.പി.എമ്മിനെ ചൊടിപ്പിച്ചിരുന്നു. അത് പരസ്‌പരമുള്ള ആരോപണത്തിനും വഴിവച്ചിരുന്നു. ഇടതുമുന്നണിയുടെ ഐക്യത്തെതന്നെ ബാധിക്കുമെന്ന ഘട്ടത്തിലാണ് അന്ന് ദേശീയ നേതാക്കള്‍ ഇടപെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ് നടന്നത്.
https://www.facebook.com/Malayalivartha