മന്ത്രി അനില്‍ കുമാറിന്റെ നീക്കം ചോര്‍ത്തിയത് എ ഗ്രൂപ്പ്
സരിതയുടെ പരാതിയില്‍ നിന്നും തന്റെ പേര് ഒഴിവാക്കാന്‍ മന്ത്രി എ.പി അനില്‍ കുമാര്‍ നടത്തിയ ശ്രമം ചാനലിന് ചോര്‍ത്തിക്കൊടുത്തത് എ ഗ്രൂപ്പുകാരാണെന്ന് ആരോപണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനിടയില്‍ ഐ ഗ്രൂപ്പുകാരനായ മന്ത്രി ഇരയാവുകയായിരുന്നു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേതാവായ ഹംസ വഴി അനില്‍ കുമാര്‍ നടത്തിയ ചര്‍ച്ച എങ്ങനെയാണ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ചോര്‍ന്നു കിട്ടിയതെന്ന് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എ ഗ്രൂപ്പ് എം.എല്‍.എയും മുഖ്യമന്ത്രിയുടെ വിശ്വസ്‌തനുമായ ബെന്നിബെഹാനാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ഇയാള്‍ വഴിയാണ് വാര്‍ത്ത ചോര്‍ന്നതെന്ന് ആക്ഷേപമുണ്ട്.
അതേസമയം സാമാന്യബുദ്ധിക്ക് നിരക്കാത്ത രീതിയില്‍ ഫോണില്‍ സംസാരിച്ചതിന് മന്ത്രിയെ പലരും കുറ്റപ്പെടുത്തുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഓഫീസിലെ കേശവന്‍ ആണെന്ന് പറഞ്ഞാണ് ചാനലിലെ റിപ്പോര്‍ട്ടര്‍ വിളിച്ചത്. മലപ്പുറത്തുകാരനാണ് കേശവന്‍. ചാനല്‍ ലേഖകനാകട്ടെ കൊല്ലത്തുകാരനും. രണ്ടു പേരുടെയും സംസാര രീതിയില്‍ വലിയ അന്തരമുണ്ട്. അതു പോലും മന്ത്രി മനസിലാക്കിയില്ല. മാത്രമല്ല സരിതയെ ഫോണ്‍ വിളിച്ചവരുടെ കൂട്ടത്തില്‍ മന്ത്രി അനില്‍ കുമാറും ഉണ്ടെന്ന രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫോണിലൂടെ ഇത്തരം കാര്യങ്ങള്‍ സംസാരിച്ചത് ശരിയല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
മന്ത്രി അനില്‍ കുമാര്‍ സരിതയെ കൂട്ടി തേക്കടിയില്‍ ബോട്ട് യാത്ര നടത്തിയെന്നും തിരുവനന്തപുരത്തെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതേ തുടര്‍ന്ന് നിയമസഭയില്‍ അനില്‍ കുമാര്‍ പൊട്ടിക്കരഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം കള്ളമായിരുന്നെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ ഫോണ്‍ സംഭാഷണം. അനില്‍കുമാറിനും ഗണേഷ് കുമാറിനും, മന്ത്രി ഷിബു ബേബി ജോണിനും സരിതയുമായി അടുത്ത ബന്ധം ഉണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. അതിനു പിന്നാലെയാണ് അടൂര്‍ പ്രകാശിന്റെ ഫ്‌ളാറ്റില്‍ സരിത മൂന്നു മണിക്കൂറോളം തങ്ങിയെന്ന രേഖകള്‍ പുറത്തു വന്നത്.
https://www.facebook.com/Malayalivartha