സരിതയുമായി ബന്ധമുള്ള സൂപ്പര്‍താരം കേന്ദ്രമന്ത്രി കെ.സി വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി നടേശന്‍, നിയമനടപടി സ്വീകരിക്കുമെന്ന് കെ.സി വേണുഗോപാല്‍
സരിതയുമായി ബന്ധമുള്ള സൂപ്പര്‍താരം കേന്ദ്രമന്ത്രി കെ.സി വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുമുള്ള കേന്ദ്രമന്ത്രിയ്ക്കും മന്ത്രി സഭയിലെ ഭൂരിപക്ഷം പേര്‍ക്കും സരിതയുമായി അവിഹിത ബന്ധമുണ്ടെന്ന് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം വെള്ളാപ്പള്ളിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ വീട് കേന്ദ്രീകരിച്ച് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി മുമ്പും തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് സരിതയുമായി അവിഹിത ബന്ധമില്ല. സരിതയ്ക്ക് ഒരു സഹായവും നല്‍കിയിട്ടില്ല. ഓഫീസ് ഉത്ഘാടനത്തിന് സരിത വിളിച്ചിരുന്നു.
കുറെ ദിവസമായി താന്‍ വലിയ മാനസിക സംഘര്‍ഷത്തിലാണ്. വെള്ളാപ്പള്ളിയുടെ ലക്ഷ്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാണെന്നും വേണുഗോപാല്‍ പറഞ്ഞു. ജനങ്ങളില്‍ നിന്നും താന്‍ ഒളിച്ചോടില്ല. അങ്ങനെയുണ്ടെന്ന് വെള്ളാപ്പള്ളി തെളിയിച്ചാല്‍ താന്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha