ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പിലെ പ്രധാനികളും ഉണ്ടാക്കിയ നാണക്കേട് ചുമക്കേണ്ടെന്ന് ഐ ഗ്രൂപ്പ്
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പ്രധാനികളും ഉണ്ടാക്കിയ നാണക്കേട് തങ്ങള്‍ ചുമക്കേണ്ടെന്ന് ഐ ഗ്രൂപ്പ്. അതിനാലാണ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ചേരണ്ടെന്ന് കര്‍ശന നിലപാട് അവര്‍ സ്വീകരിച്ചത്. കേരളയാത്രയ്‌ക്ക് ശേഷം എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചെങ്കിലും ആഭ്യന്തരവകുപ്പ് കൊടുക്കാതെ നാണം കെടുത്തി. അതിലുള്ള വിരോധം ഐ ഗ്രൂപ്പ് യോഗത്തില്‍ പ്രതിഫലിച്ചു. ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ അടുപ്പക്കാരും സോളാറിന്റെ പാപം ഏറ്റെടുക്കട്ടെ എന്ന നിലപാടിലാണവര്‍.
ഏഷ്യാനെറ്റിനെതിരെ കേസ് കൊടുത്ത നടപടിയും ഐ ഗ്രൂപ്പ് വിമര്‍ശിച്ചു. 1992ല്‍ കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നിറക്കാന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ചവരില്‍ പ്രധാനിയാണ് ഉമ്മന്‍ചാണ്ടി. അന്ന് കരുണാകരന്‍ മന്ത്രിസഭയിലെ ചിലര്‍ മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങിയപ്പോള്‍ അതിനെതിരെ കെ.പി.സി.സി എക്‌സിക്യൂട്ടീവില്‍ പ്രമേയം പാസാക്കിയതും ഉമ്മന്‍ചാണ്ടിയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പോള്‍ മുത്തൂറ്റ് വധം നടന്നപ്പോള്‍ എസ് കത്തി വാര്‍ത്ത ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. അന്ന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി അതിനെ അഭിനന്ദിച്ചിരുന്നെന്നും നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം തനിക്ക് പകരം കെ.മുരളീധരനെ മന്ത്രിയാക്കാന്‍ രമേശ് ആലോചിച്ചു. എന്നാല്‍ ഇന്നലെ വൈകുന്നേരം വെള്ളാപ്പള്ളി നടേശന്‍ സരിതയുമായി ശാരീരികമായും സാമ്പത്തികമായും ബന്ധം പുലര്‍ത്തിയ സംസ്ഥാന-കേന്ദ്ര മന്ത്രിമാരുടെ വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. സരിതയുടെ പക്കല്‍ എല്ലാ തെളിവുകളും ഉണ്ടെന്നു വെള്ളാപ്പള്ളി പറഞ്ഞ കാര്യം രമേശ് ഹൈക്കമാഡിനെ അറിയിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നതിനാല്‍ രമേശിന് ഹൈക്കമാന്‍ഡുമായി നല്ല ബന്ധമാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് എ.കെ ആന്റണി അല്ലാതെ മറ്റാരും തുണയില്ല താനും.
https://www.facebook.com/Malayalivartha